Yamuna Expressway Accident | യമുന എക്‌സ്പ്രസ് വേയില്‍ കാറും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് അപകടം: ഒരു കുട്ടിയടക്കം 7 പേര്‍ക്ക് ദാരുണാന്ത്യം, 2 പേര്‍ക്ക് പരിക്ക്; അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

 


മഥുര: (www.kvartha.com) ഉത്തര്‍പ്രദേശിലെ മഥുരയില്‍ യമുന എക്‌സ്പ്രസ് വേയില്‍ അപകടം. കാറും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ ഏഴ് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. 


Yamuna Expressway Accident | യമുന എക്‌സ്പ്രസ് വേയില്‍ കാറും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് അപകടം: ഒരു കുട്ടിയടക്കം 7 പേര്‍ക്ക് ദാരുണാന്ത്യം, 2 പേര്‍ക്ക് പരിക്ക്; അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്


ശനിയാഴ്ച പുലര്‍ചെ മഥുരയിലെ നൗജീല്‍ മേഖലയിലായിരുന്നു അപകടം. കാര്‍ യാത്രകാര്‍ നോയിഡയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നുവെന്ന് റൂറല്‍ എസ് പി ശ്രീഷ് ചന്ദ്ര പറഞ്ഞു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

Keywords:  News,National,India,Uttar Pradesh,Accident,Accidental Death, Death, Injured,Obituary,Local-News, 7 Died, 2 injured in car accident at Yamuna Expressway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia