Child Died | എണ്ണ തിളയ്ക്കുന്ന പാത്രത്തില്‍ വീണ് 6 വയസുകാരിക്ക് ദാരുണാന്ത്യം
Apr 4, 2023, 15:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ തിളയ്ക്കുന്ന എണ്ണ പാത്രത്തില്‍ വീണ് ബാലികയ്ക്ക് ദാരുണാന്ത്യം. ആറുവയസുകാരിയായ വൈഷ്ണവി സമാധാന്‍ പവാറാണ് മരിച്ചത്. നാസിക് ജില്ലയിലെ സാറ്റാന താലൂകിലുള്ള ലഖമാപൂര്‍ ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്.
പിതാവിന്റെ ഭക്ഷണശാലയിലെ ചൂടുള്ള എണ്ണയുടെ വലിയ പാത്രത്തില്‍ വീണാണ് അപകടം സംഭവിച്ചത്. കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ ചൂടുള്ള എണ്ണ നിറച്ച പാത്രത്തില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പിതാവ് ആശുപത്രയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.

Keywords: News, National, India, Mumbai, Death, Accident, Accidental Death, Obituary, Police, Local-News, Case, 6-Year-Old Girl Falls Into Hot Oil Vessel In Maharashtra, Dies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.