പഴയങ്ങാടിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ആറു വയസുകാരി മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍:(www.kvartha.com 18/01/2020) തളിപ്പറമ്പില്‍ കാരുണ്യഭവനില്‍ രണ്ട് അന്തേവാസികള്‍ ഭക്ഷ്യവിഷബാധയേറ്റു മരിച്ചതിന് പുറമേ പുതിയങ്ങാടിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ആറുവയസുകാരി കൂടിമരിച്ചു. കുട്ടിയോടൊപ്പം ഭക്ഷണം കഴിച്ച മാതാവിന്റെയും രണ്ട് സഹോദരങ്ങളുടെയും നില ഗുരുതരമായി തുടരുകയാണ്. പുതിയങ്ങാടി ചൂട്ടാട് മഞ്ചക്ക് സമീപം ഹംസ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആസാം ബര്‍പ്പിറ്റ സ്വദേശി മൊയ്തുല്‍ ഇസ്ലാമിന്റെയും അസ്മയുടെയും മകള്‍ മാസൂമയാണ് മരിച്ചത്. മാതാവ് അസ്മ (25) യുടെയും സഹോദരങ്ങളായ ഹസീന (3), മാജിദുല്‍ (ഏഴ്) എന്നിവരുടെയും നില ഗുരുതമായി തുടരുകയാണ്.

പഴയങ്ങാടിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ആറു വയസുകാരി മരിച്ചു

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പഴകിയ ഭക്ഷണം ചൂടാക്കി കഴിച്ചതാണ് വിഷബാധയേല്‍ക്കാന്‍ കാരണമെന്ന് കരുതുന്നു. ഭക്ഷണം കഴിച്ചയുടന്‍ ഛര്‍ദ്ദിയും തലകറക്കവും കാരണം നാലുപേരും തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ സമീപത്തുണ്ടായിരുന്നവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. മറ്റു മൂന്നുപേര്‍ക്കും അടിയന്തിര ചികിത്സ നല്‍കിയതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kannur, Kerala, Death, Obituary, Treatment, 6 year old girl dies after food poison
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia