6 വയസുകാരനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


വയനാട്: (www.kvartha.com 03.09.2021) മുട്ടിലില്‍ 6 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പെട്ടി അമ്പലകുന്ന് കോളനിയിലെ രാജേഷിന്റെ മകന്‍ വിഘ്നേഷ് (6) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്. കല്‍പ്പറ്റ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സെര്‍വീസ് ജീവനക്കാരാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെടുത്തത്. വീടിനു സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോള്‍ ആകസ്മികമായി അപകടം സംഭവിച്ചെന്നാണ് സൂചന. 
Aster mims 04/11/2022

6 വയസുകാരനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


സ്റ്റേഷന്‍ ഓഫീസര്‍ കെ എം ജോമിയുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, കെ എസ് ഷജില്‍, സി യു പ്രവീണ്‍ കുമാര്‍, ആര്‍ രാജേഷ്, സുജിത് എം എസ്, സുനില്‍കുമാര്‍, കെ എസ് ശ്രീജിത്, പി സുധീഷ്, ഹോം ഗാര്‍ഡുമാരായ കെ ശിവദാസന്‍, പി കെ ശശീന്ദ്രന്‍ എന്നിവരാണ് തെരച്ചില്‍ നടത്തിയത്.

Keywords:  News, Kerala, State, Wayanad, Death, Dead Body, Obituary, Child, 6-year-old boy found dead in pond near house in Wayanad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia