ലോകശ്രദ്ധയാകർഷിച്ച രക്ഷാപ്രവർത്തനങ്ങൾ വിഫലമായി; കുഴൽ കിണറിൽ വീണ 5 വയസുകാരൻ മരിച്ചു
Feb 6, 2022, 13:38 IST
റബത്: (www.kvartha.com 06.02.2022) ലോകശ്രദ്ധയാകർഷിച്ച രക്ഷാപ്രവർത്തനങ്ങൾ വിഫലമായി. മോറോകോയിൽ കുഴൽ കിണറിൽ വീണ അഞ്ച് വയസുകാരൻ മരിച്ചു. രാജകൊട്ടാരം ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചു. കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ മൊറോകൻ രാജാവ് മുഹമ്മദ് ആറാമൻ കുട്ടിയുടെ മാതാപിതാക്കളോട് അനുശോചനം രേഖപ്പെടുത്തി. കിണറിൽ തന്നെ കുട്ടി മരിച്ചിരുന്നുവെന്ന് സർകാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്തു.
മൊറോകോയിലെ പർവതപ്രദേശമായ വടക്കൻ ചെഫ്‌ചൗവൻ പ്രവിശ്യയിലെ ഇഗ്രാൻ ഗ്രാമത്തിൽ തന്റെ വീടിന് പുറത്ത് സ്ഥിതി ചെയ്യുന്ന 32 മീറ്റർ (105 അടി) കിണറ്റിലാണ് ചൊവ്വാഴ്ച വൈകുന്നേരം റയാൻ എന്ന കുട്ടി വീണത്. ഉടന്‍ തന്നെ കുട്ടിയുടെ മാതാവ് രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ നാല് ദിവസത്തോളം നീണ്ടുനിന്നപ്പോൾ ലോകമെമ്പാടും കുട്ടിക്ക് പിന്തുണയും പ്രാർഥനയുമായി ഓൺലൈൻ സന്ദേശങ്ങൾ പ്രവഹിച്ചു. #SaveRayan എന്ന ഹാഷ്‌ടാഗ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. രക്ഷാപ്രവർത്തനം വീക്ഷിക്കാൻ നൂറുകണക്കിന് ഗ്രാമവാസികളും മറ്റും തടിച്ചുകൂടിയിരുന്നു.
മൂന്ന് ദിവസത്തോളം തിരച്ചിൽ സംഘങ്ങൾ ബുൾഡോസർ ഉപയോഗിച്ച് സമാന്തര കിടങ്ങ് കുഴിച്ചു. മണ്ണിടിച്ചിലുണ്ടാകുമെന്ന് ഭയന്ന് ലംബമായും പിന്നീട് തിരശ്ചീനമായും തുരന്ന ശേഷം ശനിയാഴ്ച രാത്രി രക്ഷാപ്രവർത്തകർക്ക് കുട്ടിയെ പുറത്തെടുക്കാനായി. എന്നാൽ വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൂന്ന് ദിവസത്തോളം തിരച്ചിൽ സംഘങ്ങൾ ബുൾഡോസർ ഉപയോഗിച്ച് സമാന്തര കിടങ്ങ് കുഴിച്ചു. മണ്ണിടിച്ചിലുണ്ടാകുമെന്ന് ഭയന്ന് ലംബമായും പിന്നീട് തിരശ്ചീനമായും തുരന്ന ശേഷം ശനിയാഴ്ച രാത്രി രക്ഷാപ്രവർത്തകർക്ക് കുട്ടിയെ പുറത്തെടുക്കാനായി. എന്നാൽ വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Keywords: News, Top-Headlines, Child, Dead, Boy, Trapped, Report, Goverment, Trending, Obituary, Moroccan, 5-year-old Moroccan boy trapped in deep well has died.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.