പിതാവ് മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് പിഞ്ചുമകള്‍ മരിച്ചു

 


ADVERTISEMENT

പിതാവ് മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് പിഞ്ചുമകള്‍ മരിച്ചു
കോട്ടയം: വൈദ്യുതി പവര്‍കട്ടിനിടയില്‍ പിതാവ് മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് നാലുവയസുകാരി അതിദാരുണമായി മരിച്ചു. പങ്ങട മുപ്രത്തറയില്‍ സൗണ്ട് എന്‍ജിനീയറായ സന്തോഷിന്റെ മകള്‍ അലോന(നാല്) ആണ് മരിച്ചത്.

അമ്മ സുജിതയും സഹോദരി അലീനയും നോക്കിനില്‍ക്കെ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഉടന്‍ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച ഉച്ചയ്ക്ക് അലോന മരിക്കുകയായിരുന്നു.

മാരുതി എസ്.എക്‌സ്. ഫോര്‍ കാര്‍ സന്തോഷിനു പാമ്പാടിക്കു പോകുന്നതിനായി വീട്ടുമുറ്റത്തിട്ടു തിരിച്ചപ്പോള്‍ വൈദ്യുതി വിതരണം നിലച്ചിരുന്നു.
അലോന കാര്‍പോര്‍ച്ചിനു സമീപം ഇരിക്കുന്നത് കാണാതെ വാഹനം മുന്നോട്ടെമ്പോള്‍ കണ്ടില്ല. ഇടിച്ച ഉടന്‍ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടതിനാല്‍ കരച്ചിലുപോലും പുറത്തുവന്നില്ല. കാര്‍ തിരിച്ചുകഴിഞ്ഞ് അച്ഛനു ടാറ്റാ കൊടുക്കുവാന്‍ കുട്ടിയെ കാണാതെ വന്നപ്പോഴാണ് അലോന അപകടത്തില്‍പ്പെട്ടതറിഞ്ഞത്.


Keywords:   Kottayam, Father, Daughter, Obituary, Kerala, Car accident
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia