പിതാവ് മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് പിഞ്ചുമകള്‍ മരിച്ചു
May 31, 2012, 08:30 IST
കോട്ടയം: വൈദ്യുതി പവര്‍കട്ടിനിടയില്‍ പിതാവ് മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് നാലുവയസുകാരി അതിദാരുണമായി മരിച്ചു. പങ്ങട മുപ്രത്തറയില്‍ സൗണ്ട് എന്‍ജിനീയറായ സന്തോഷിന്റെ മകള്‍ അലോന(നാല്) ആണ് മരിച്ചത്.
അമ്മ സുജിതയും സഹോദരി അലീനയും നോക്കിനില്‍ക്കെ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഉടന്‍ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച ഉച്ചയ്ക്ക് അലോന മരിക്കുകയായിരുന്നു.
മാരുതി എസ്.എക്‌സ്. ഫോര്‍ കാര്‍ സന്തോഷിനു പാമ്പാടിക്കു പോകുന്നതിനായി വീട്ടുമുറ്റത്തിട്ടു തിരിച്ചപ്പോള്‍ വൈദ്യുതി വിതരണം നിലച്ചിരുന്നു.
അലോന കാര്‍പോര്‍ച്ചിനു സമീപം ഇരിക്കുന്നത് കാണാതെ വാഹനം മുന്നോട്ടെമ്പോള്‍ കണ്ടില്ല. ഇടിച്ച ഉടന്‍ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടതിനാല്‍ കരച്ചിലുപോലും പുറത്തുവന്നില്ല. കാര്‍ തിരിച്ചുകഴിഞ്ഞ് അച്ഛനു ടാറ്റാ കൊടുക്കുവാന്‍ കുട്ടിയെ കാണാതെ വന്നപ്പോഴാണ് അലോന അപകടത്തില്‍പ്പെട്ടതറിഞ്ഞത്.

Keywords: Kottayam, Father, Daughter, Obituary, Kerala, Car accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.