കുന്താപുരത്ത് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി ഉള്‍പ്പടെ മൂന്നു പേര്‍ മുങ്ങിമരിച്ചു

 


കുന്താപുരത്ത് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി ഉള്‍പ്പടെ മൂന്നു പേര്‍ മുങ്ങിമരിച്ചു
Rihan
കാസര്‍കോട്: കുന്താപുരത്ത് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി ഉള്‍പ്പടെ മൂന്നു പേര്‍ മുങ്ങി മരിച്ചു. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയും മുംബൈയില്‍ ജോലിചെയ്യുന്ന റഫീഖ്-മുംതാസ് ദമ്പതികളുടെ മകനും മംഗലാപുരം ബെല്‍മട്ട സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ റിഹാന്‍(13), റഫീഖിന്റെ ഭാര്യ മുംതാസിന്റെ സഹോദരി സഫ്‌റയുടെ ഭര്‍ത്താവ് കുന്താപുരത്തെ സെയ്ദ്(55), സഹോദരന്‍ ഖാദര്‍(50) എന്നിവരാണ് മുങ്ങിമരിച്ചത്.

കുന്താപുരത്ത് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി ഉള്‍പ്പടെ മൂന്നു പേര്‍ മുങ്ങിമരിച്ചു
Khader
സെയ്ദ് ബാംഗ്ലൂരിലെ ബില്‍ഡിംഗ് നിര്‍മാതാവാണ്. മുംതാസിന്റെ സഹോദരി സഫ്‌റ കുന്താപുരത്ത് നിര്‍മിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് റിഹാന്‍ കുന്താപുരത്ത് പോയത്. പെരുന്നാളായതിനാല്‍ മുംതാസ് കാസര്‍കോട്ടെ തറവാട് വീട്ടിലേക്ക് വന്നിരുന്നു.

വെള്ളിയാഴ്ച പെരുന്നാള്‍ ദിവസം മൂന്നുപേരും കുന്താപുരം കോടി കടപ്പുറത്ത് കുളിക്കാന്‍ പോയതായിരുന്നു. സെയ്ദും, ഖാദറും മുങ്ങി താഴുന്നത് കണ്ട് രക്ഷിക്കാന്‍ ചാടിയപ്പോഴാണ് റിഹാനും മുങ്ങിമരിച്ചത്. സെയ്ദിന്റെയും ഖാദറിന്റെയും മൃതദേഹം വെള്ളിയാഴ്ച വൈകീട്ടോടെ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. റിഹാന്റെ മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കോടി കടപ്പുറത്ത് കരയ്ക്കടിയുകയായിരുന്നു.

കുന്താപുരത്ത് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി ഉള്‍പ്പടെ മൂന്നു പേര്‍ മുങ്ങിമരിച്ചു
Sayed
റിഹാന്റെ മൃതദേഹം കുന്താപുരത്ത് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ അടുക്കത്ത്ബയലിലെ റഫീഖിന്റെ സഹോദരന്‍ അബ്ദുല്ലയുടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെരുന്നാള്‍ ദിവസം ബന്ധുക്കളായ മൂന്നുപേര്‍ മുങ്ങിമരിച്ചത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.

Keywords:  Sea, Kunthapuram, Bath, Three, Dead, Student, Kasaragod, Native, Bakrid, Karnataka, Kerala, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia