SWISS-TOWER 24/07/2023

പറവൂരില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് 3 മരണം: 3പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 30.04.2014)  റവൂര്‍ അണ്ടിപ്പള്ളിക്കാവില്‍ നാനോകാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഒന്‍പതുവയസുകാരനടക്കം മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

ബുധനാഴ്ച  രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.കൊല്ലത്തു നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാറും മൈസൂരില്‍ നിന്നും കൊച്ചി ഐലന്റിലേക്കു പോവുകയായിരുന്ന ചരക്കു ലോറിയുമാണ്  കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലം കാവനാട് ശക്തികുളങ്ങര പ്രിയ ഭവനില്‍ മോഹനന്‍ (45), കാവനാട് മണികണ്ഠന്റെ മകന്‍ മനു (9) തങ്കമ്മ (70) എന്നിവരാണ് മരിച്ചത്. സരസ്വതി,  അംബിക, കാറോടിച്ചിരുന്ന കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാതാവ്  തങ്കമ്മയെ തൃപ്രയാറുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടു പോകുമ്പോഴാണ് അപകടം.

പരിക്കേറ്റവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.
പറവൂരില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് 3 മരണം: 3പേര്‍ക്ക് പരിക്ക്
File photo
അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നും യാത്രക്കാരെ  പുറത്തെടുത്തപ്പോഴേക്കും മോഹനനും മനുവും മരിച്ചിരുന്നു.

തങ്കമ്മ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ വഴിയില്‍ വെച്ച് മരിച്ചു. സംഭവത്തെ തുടര്‍ന്ന് പറവൂര്‍ ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പോലീസ് പിന്തുടര്‍ന്ന കഞ്ചാവ് കടത്തിയകാര്‍ അപകടത്തില്‍പെട്ടു; പ്രധാന പ്രതി അറസ്റ്റില്‍

Keywords:  3 killed  in Paravoor road accident, Kochi, Injured, Treatment, Kollam, Obituary, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia