Accidental Death | അമേരികയില്‍ വാഹനാപകടത്തില്‍ 3 ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് പരുക്കേറ്റു

 


ജോര്‍ജിയ: (KVARTHA) അമേരികയിലെ ജോര്‍ജിയയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പെടുന്നുവെന്നും അമിത വേഗതയായിരിക്കാം കാറപകടത്തിന് കാരണമെന്നും അല്‍ഫാരെറ്റ പൊലീസ് പറഞ്ഞു. നിയന്ത്രണം തെറ്റിയ കാര്‍ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

മെയ് 14-ന് ജോര്‍ജിയയിലെ അല്‍ഫാരെറ്റയില്‍ മാക്സ്വെല്‍ റോഡിന് സമീപത്താണ് അപകടമുണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അല്‍ഫാരെറ്റ ഹൈസ്‌കൂളിലും ജോര്‍ജിയ സര്‍വകലാശാലയിലും പഠിച്ചിരുന്ന 18 വയസ് പ്രായമുള്ള അഞ്ച് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.

Accidental Death | അമേരികയില്‍ വാഹനാപകടത്തില്‍ 3 ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് പരുക്കേറ്റു

അല്‍ഫാരെറ്റ ഹൈസ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥിയായ ആര്യന്‍ ജോഷി, ജോര്‍ജിയ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ശ്രീയ അവസരള, അന്‍വി ശര്‍മ്മ എന്നിവരാണ് മരിച്ചത്. ആര്യന്‍ ജോഷി, ശ്രീയ അവസരള എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും നോര്‍ത് ഫുള്‍ടണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്‍വി ശര്‍മ്മയും മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് പറയുന്നു.

ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും റിത്വക് സോമേപള്ളി, അല്‍ഫാരെറ്റ ഹൈസ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ലിയാക്കത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Keywords: News, World, Obituary, America, 3 Indian-American, Students, Died, 2 Injured, Georgia, Car, Overturns, Hit, Tree, Lost Control, 3 Indian-American students died, 2 injured in Georgia as car overturns.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia