Akhil Mishra | 'ത്രീ ഇഡിയറ്റ്‌സി'ലൂടെ ശ്രദ്ധേയനായ നടന്‍ അഖില്‍ മിശ്ര താമസസ്ഥലത്ത് മരിച്ച നിലയില്‍

 


ഹൈദരാബാദ്: (www.vartha.com) നടന്‍ അഖില്‍ മിശ്ര (67)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളയില്‍ സ്റ്റൂളില്‍ കയറി എന്തോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ് തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൈദരാബാദില്‍ ഷൂടിങ്ങിനായി എത്തിയതായിരുന്നു.

ആമിര്‍ ഖാന്‍ നായകനായ 'ത്രീ ഇഡിയറ്റ്‌സി'ലെ ലൈബ്രേറിയന്‍ ഡുബൈയെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ അഖില്‍ മിശ്ര, ഹസാരോണ്‍ ഖൈ്വഷെയ്ന്‍ ഐസി, വെല്‍ ഡണ്‍ അബ്ബ, കല്‍ക്കട്ട മെയില്‍, ഡോണ്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

ദോ ദില്‍ ബന്ധേ ഏക് ദോരി സേ, ഉത്തരന്‍, പര്‍ദേസ് മേ മിലാ കോയി അപ്ന, ശ്രീമാന്‍ ശ്രീമതി തുടങ്ങിയ ടെലിവിഷന്‍ ഷോകളുടെയും ഭാഗമായിട്ടുണ്ട്. ജര്‍മന്‍ നടി സുസെയ്ന്‍ ബെര്‍ണര്‍ട് ആണ് ഭാര്യ.

Akhil Mishra | 'ത്രീ ഇഡിയറ്റ്‌സി'ലൂടെ ശ്രദ്ധേയനായ നടന്‍ അഖില്‍ മിശ്ര താമസസ്ഥലത്ത് മരിച്ച നിലയില്‍
 

Keywords: News, National, National-News, Obituary, Obituary-News, Hyderabad News, Actor, Death, Akhil Mishra, 3 Idiots, '3 Idiots' fame actor Akhil Mishra dies at 67.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia