കാസര്‍കോട് ജില്ലയില്‍ അപകടങ്ങളില്‍ മൂന്ന് ബൈക്ക് യാത്രക്കാര്‍ മരിച്ചു

 


ADVERTISEMENT

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വാഹനപകടങ്ങളില്‍ മൂന്ന് ബൈക്ക് യാത്രക്കാര്‍ മരിച്ചു. ഉപ്പള ദേശീയപാതയില്‍ കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ ഉപ്പള ബപ്പായതൊട്ടിയിലെ അഷ്‌റഫ്-ഫര്‍സാന ദമ്പതികളുടെ മകന്‍ അറാഫത്ത്(18)മരിച്ചു. അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ ജനകൂട്ടം ബസ് അടിച്ച് തകര്‍ത്തു.

കെ.എ 19 എഫ് 2784 നമ്പര്‍ കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസാണ് ബൈക്കിലിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അറഫാത്തിനെ ഉടന്‍ തന്നെ ഉപ്പള സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസ് തകര്‍ത്തതിനെ തുടര്‍ന്ന് മംഗലാപുരം റൂട്ടില്‍ അരമണിക്കൂറോളം വാഹനഗതാഗതം സ്തംഭിച്ചു. . കുമ്പള സി.ഐ ടി.പി രഞ്ജിത്ത്, മഞ്ചേശ്വരം എസ്.ഐ രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. കെ.എസ്.ആര്‍.ടി.സി ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പരാതി. ബസിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും അക്രമം ഉണ്ടായതോടെ സ്ഥലം വിട്ടു.സഹോദരങ്ങള്‍: അമാന്‍, ഷിഫ.
കാസര്‍കോട് ജില്ലയില്‍ അപകടങ്ങളില്‍ മൂന്ന് ബൈക്ക് യാത്രക്കാര്‍ മരിച്ചുകാഞ്ഞങ്ങാട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു.

ആറങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്റെ മകനും പെയിന്റിംങ് തൊഴിലാളിയുമായ അനസ് എന്ന സി.കെ. ഫായിസ്(19)ആണ് മരണപ്പെട്ടത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ടി ബി റോഡ് ജംഗ്ഷനിലെ വ്യാപാരഭവന് മുന്നില്‍ വെച്ചായിരുന്നു അപകടം. പുതിയകോട്ടയിലേക്ക് ഫായിസ് ഓടിക്കുകയായിരുന്ന കെ.എല്‍.60.സി2820 നമ്പര്‍ മോട്ടോര്‍ ബൈക്കില്‍ കെ.എല്‍.13.കെ9772 ലീഡര്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് ഫായിസ് തെറിച്ചു വീഴുകയായിരുന്നു. റോഡിലേക്ക് തലകുത്തി വീണ ഫായിസിനെ പരിസരവാസികള്‍ ഉടന്‍ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിക്കുകയും മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മദ്ധ്യേ ഉദുമയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
ആറങ്ങാടി സ്വദേശിയായ ഫായിസിന്റെ കുടുംബം അജാനൂര്‍ കൊത്തിക്കാലിലാണ് താമസം. ഫായിസ് ആറങ്ങാടിയിലെ പിതൃസഹോദരിയോടൊപ്പമാണ് കഴിഞ്ഞു വന്നത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങള്‍: ബാസിത്(ഗള്‍ഫ്), ബന്‍സീറ, ഫര്‍വീന, സഹദ്, സിനാന്‍.

കാസര്‍കോട് ജില്ലയില്‍ അപകടങ്ങളില്‍ മൂന്ന് ബൈക്ക് യാത്രക്കാര്‍ മരിച്ചു
Jestine Sebastin
ചിറ്റാരിക്കാലിനു സമീപം ചെറുപുഴയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഇടക്കര മൈലിക്കല്‍ ജസ്റ്റിന്‍ സെബാസ്റ്റിയന്‍ (27) മരിച്ചു.  ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം മൂന്നിനു തോമാപുരം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍. ചിറ്റാരിക്കാലില്‍ നിന്നും ചെറുപുഴയിലേക്ക് പോവുകയായിരുന്ന ജസ്റ്റിന്‍ സഞ്ചരിച്ച ബൈക്ക് ചെറുപുഴയില്‍ നിന്നും എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നു തെറിച്ചു വീണ ജസ്റ്റിന്റെ തല റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിറ്റാരിക്കാലില്‍ പുതുതായി നിര്‍മിച്ച വീടിന്റെ വെഞ്ചെരിപ്പു കര്‍മം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ജസ്റ്റിനെ മരണം തട്ടിയെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

മാതാവ്: ജോയമ്മ (പുളിങ്ങോം മാമൂട്ടില്‍ കുടുംബാംഗം). സഹോദരി: കൊച്ചുറാണി (പാല അല്‍ഫോന്‍സ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യര്‍ഥിനി).

Keywords : Kasaragod, Accidental Death, Obituary. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia