പിറന്നാള്‍ ദിനത്തില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; മരിക്കുന്നതിന് മുന്‍പ് അമ്മയെ വിളിച്ച് കരഞ്ഞതായി ബന്ധുക്കള്‍
Aug 15, 2021, 14:51 IST
പാലക്കാട്: (www.kvartha.com 15.08.2021) പിറന്നാള്‍ ദിനത്തില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വറവട്ടൂര്‍ മണ്ണേങ്കോട്ട് വളപ്പില്‍ ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭ(24)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്ന ശനിയാഴ്ച രാവിലെയാണ് സംഭവം.
മൂന്ന് വര്‍ഷം മുന്‍പായിരുന്നു പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകളായ കൃഷ്ണപ്രഭയുടെ പ്രണയവിവാഹം. പ്രണയ സംബന്ധിയായ പ്രശ്‌നങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ ശിവരാജിനൊപ്പം പോകണമെന്ന് കൃഷ്ണപ്രഭ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു വിവാഹം. വിവാഹശേഷം മകള്‍ വീട്ടില്‍ വന്നിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.
കല്യാണശേഷം വീട്ടിലേക്ക് മടങ്ങിവരണമെന്ന് മകള്‍ അറിയിച്ചിരുന്നതായാണ് അമ്മ രാധ പറയുന്നത്. എന്നാല്‍ ഭര്‍തൃവീട്ടില്‍ പ്രശ്‌നമുണ്ടായിരുന്നില്ലെന്നാണ് ശിവരാജിന്റെ ബന്ധുക്കള്‍ പറയുന്നത്. ജോലി ആവശ്യത്തിനായി എറണാകുളത്ത് പോയ കൃഷ്ണപ്രഭ മരിക്കുന്നതിന്റെ തലേദിവസമാണ് വീട്ടിലെത്തിയതെന്നും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറയുന്നത്.
മരിക്കുന്നതിന് മുന്‍പ് യുവതി അമ്മയെ വിളിച്ച് കരഞ്ഞതായും പ്രശ്‌നമുണ്ടെന്ന് പറഞ്ഞതായുമാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ബെംഗളൂറില്‍ ജോലി ചെയ്യുന്ന കൃഷ്ണപ്രഭയുടെ സഹോദരന്‍ വന്നശേഷം പോസ്റ്റ് മോര്‍ടെം ചെയ്താല്‍ മതിയെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം പട്ടാമ്പി സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.