Accidental Death | സ്‌കൂടര്‍ കുഴിയില്‍ പെടുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ട്രകിനടിയില്‍പ്പെട്ട് 22കാരിയായ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) സ്‌കൂടര്‍ കുഴിയില്‍ പെടുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ട്രകിനടിയില്‍പ്പെട്ട് 22കാരിയായ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. ചെന്നൈയിലെ മധുരവോയലിന് സമീപമാണ് ദുരന്തം നടന്നത്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ട്രക് ഡ്രൈവറെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

സോഹോയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ശോഭനയാണ് മരിച്ചത്. നീറ്റ് പരിശീലനത്തിന് സഹോദരനെ കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. മധുരവോയലില്‍ റോഡില്‍ നിരവധി കുഴികളാണുള്ളത്. ഇതില്‍ ഒരു കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് യുവതിയും സഹോദരനും സഞ്ചരിച്ച സ്‌കൂടര്‍ വീണത്.
Aster_MIMS

Accidental Death | സ്‌കൂടര്‍ കുഴിയില്‍ പെടുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ട്രകിനടിയില്‍പ്പെട്ട് 22കാരിയായ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം

പിന്നാലെയെത്തിയ ടിപര്‍ യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടത്തില്‍ നിന്നും സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ ചെന്നൈയിലെ റോഡുകള്‍ക്കെതിരെ വിമര്‍ശനവുമായി സോഹോ സി ഇ ഒ ശ്രീധര്‍ വെമ്പു രംഗത്തെത്തി.

'ഞങ്ങളുടെ എന്‍ജിനീയര്‍മാരിലൊരാളായ ശോഭന ചെന്നൈയില്‍ റോഡപകടത്തില്‍ മരിച്ചു. സഹോദരനെ ക്ലാസില്‍ കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. നമ്മുടെ മോശം റോഡുകളാണ് ശോഭനുടെ കുടുംബത്തിനും സോഹോക്കും വലിയ നഷ്ടമുണ്ടാക്കിയത്'- എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Keywords: 22-yr-old techie mowed down by truck while trying to avoid pothole in Chennai, Chennai, News, Accidental Death, Police, Probe, Engineers, Obituary, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia