ADVERTISEMENT
പുനലൂര്‍: (www.kvartha.com 08.08.2021) കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ കരുവാളൂര്‍ പഞ്ചായത്തിലെ വേഞ്ചെന്പ് വേലംകോണം സ്വദേശിയായ ആതിരയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ചെമ്പഴന്തി എസ്എന്‍ കോളജിലെ എംഎ വിദ്യാര്‍ത്ഥിനിയാണ് 22 കാരിയായ ആതിര.

ശനിയാഴ്ച വൈകീട്ടോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊഴിലുറപ്പ് പണിക്കായി പോയ ആതിരയുടെ അമ്മ സരസ്വതി തിരിച്ചെത്തിയപ്പോള്‍ ആതിര തൂങ്ങിയ നിലയിലായിരുന്നു. നിരവധിതവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നപ്പോള്‍ കതക് തള്ളിതുറന്ന് അകത്ത് കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ആതിരയുടെ ശരീരം കാണപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഉടന്‍ തന്നെ കെട്ട് അഴിച്ച് ആതിരയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പുനലൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ പറയുന്നത്. എന്നാല്‍ സംഭവസ്ഥലത്തുനിന്നും ആതിരയുടെ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് സൂചന.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.