ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: മസ്തിഷ്‌കമരണം സംഭവിച്ച 21-കാരന്റെ 34 അവയവങ്ങള്‍ ദാനം ചെയ്തു. ഡല്‍ഹി സ്വദേശിയായ അന്‍മോള്‍ ജുനേജയുടെ ഹൃദയവാല്‍വ്, പാന്‍ക്രിയാസ്, കോര്‍ണിയ, കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളാണ് 34 പേര്‍ക്ക് പുതു ജീവന്‍ നല്‍കിയത്. സ്വകാര്യ കോളജില്‍ ബിസിഎക്കു പഠിക്കുന്ന അന്‍മോള്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് അപകടത്തില്‍ പെട്ടത്.
അന്‍മോള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിയ ശേഷമാണ് മരണം സംഭവിച്ചത്.മസ്തിഷ്‌ക മരണം സംഭവിച്ച കാര്യം വീട്ടുകാരെ അറിയിച്ച ഉടന്‍ തന്നെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ വീട്ടുകാര്‍ തയാറായി. അന്‍മോളിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് അവയവങ്ങള്‍ ദാനം ചെയാന്‍ തീരുമാനിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.
അവയവം ദാനം ചെയ്യുന്നതിനു മൂന്നു ആശുപത്രികളെ സമീപിച്ചെങ്കിലും ഡല്‍ഹിയിലെ എയിംസ് ട്രോമാ സെന്ററാണ് ബന്ധുക്കളെ സഹായിച്ചത്. കരള്‍ രോഗം അവസാനഘട്ടത്തിലെത്തിയ 58-കാരനുള്‍പ്പടെ 34 പേര്‍ അന്‍മോളിന്റെ അവയവങ്ങള്‍ സ്വീകരിച്ചു ജീവിതത്തിലേക്കു തിരിച്ചുവന്നു.
Key Words: Accident, Liver failure, Juneja, Anmol, BCA student, Heart valve, Pancreas, Cornea, AIIMS Trauma Centre, Institute of Liver and Biliary Sciences, Madan Mohan Juneja, Geeta Colony

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.