Convicted Died | മദ്യപിച്ച് വാഹനമോടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവതി കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) മദ്യപിച്ച് വാഹനമോടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവതി മരിച്ചു. നൂറിയ ഹവേലിവാല എന്ന 41 കാരിയാണ് കരള്‍ രോഗത്തെത്തുടര്‍ന്ന് മരിച്ചത്. കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി അമ്മയ്‌ക്കൊപ്പം താമസിച്ച് വരുകയായിരുന്നു. ഇതിനിടെ കടുത്ത വിഷാദരോഗവും ബാധിച്ചിരുന്നുവെന്നാണ് റിപോര്‍ട്. 
Aster mims 04/11/2022

2010 ജനുവരിയില്‍ മദ്യലഹരിയില്‍ ഇവര്‍ ഓടിച്ച കാര്‍ ദക്ഷിണ മുംബൈയിലെ മറൈന്‍ ലൈന്‍സില്‍ വച്ചാണ് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ പൊലീസുകാരനും ബൈക് യാത്രക്കാരനുമാണ് ജീവന്‍ നഷ്ടമായത്. യുഎസില്‍ പഠനം പൂര്‍ത്തിയാക്കി, ബ്യൂടിഷ്യനും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായി പ്രവര്‍ത്തിച്ചിരുന്ന നൂറിയ സുഹൃത്തുക്കള്‍ക്കൊപ്പം നിശാപാര്‍ടി കഴിഞ്ഞ് വാഹനമോടിക്കവെയായിരുന്നു അപകടം.

Convicted Died | മദ്യപിച്ച് വാഹനമോടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവതി കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു



Keywords: News, National, National-News, Obituary, Obituary-News, Convicted Died, Marine Lines, Accident, Liver Disease, 2010 Marine Lines accident convict Nooriya Haveliwala dies of chronic liver disease at 41.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia