ബീഹാറില്‍ ട്രെയിന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കയറി 20 മരണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാറ്റ്‌ന: ബീഹാറില്‍ ട്രെയിന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കയറി  20 മരണം. പാളത്തില്‍ നിന്നിരുന്ന ജനക്കൂട്ടത്തിനുമേല്‍ ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു.

പാറ്റ്‌നയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള ഖഗാരിയയില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക്  പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

സഹ്രസയില്‍ നിന്നും പറ്റ്‌നയിലേക്ക് പോകുകയായിരുന്നു രാജധാനി എക്‌സ്പ്രസാണ് ഖഗാരിയ ജില്ലയിലെ കത്യാനിസ്താന്‍ റെയില്‍വെ സ്‌റ്റേഷനില്‍ പാളത്തില്‍ നില്‍ക്കുകയായിരുന്ന യാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞുകയറിയത്.

ബീഹാറില്‍ ട്രെയിന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കയറി  20 മരണംസ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ പാളത്തിലൂടെ കടക്കുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.  സംഭവത്തില്‍
രോഷാകുലരായ ജനക്കൂട്ടം ട്രെയിന്‍  ഡ്രൈവറെ മര്‍ദ്ദിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥലത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ മാറ്റാന്‍ ശ്രമിക്കുകയാണ്.

Also Read: കൂവത്തൊട്ടിയില്‍ അടച്ചിട്ട വീടുകളില്‍ മോഷണം: 1.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

Keywords:  Patna, Train Accident, Death, Bihar, Injured, Hospital, Railway, Police, Obituary, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia