അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കവേ അപകടം; നിയന്ത്രണം വിട്ടെത്തിയ ലോറിയിടിച്ച് 2 വയസുകാരൻ മരിച്ചു

 
2-Year-Old Boy Dies After Being Hit by Out-of-Control Lorry While Crossing Road with Mother in Pilathara

Photo: Special Arrangement, Enhanced by Pixverse

ADVERTISEMENT

● പിലാത്തറ ചുമടുതാങ്ങിയിൽ മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കവേ അപകടം.
● ചുമടുതാങ്ങിയിലെ 'നുറുൽ ഹയാ'യിൽ താമസിക്കുന്ന ഐസാം ആണ് മരിച്ചത്.
● അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മാതാവ് ലുബ്ന ചികിത്സയിലാണ്.
● പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
● പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
● ചികിത്സയിലിരിക്കെയാണ് കുരുന്നിന്റെ മരണം സംഭവിച്ചത്.

പിലാത്തറ: (KVARTHA) ചുമടുതാങ്ങി കെ എസ് ടി പി റോഡിൽ ഈറ്റില്ലം റെസ്റ്റോറൻ്റിന് മുൻവശത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ മരിച്ചു. ചെറുതാഴം ചുമടുതാങ്ങിയിലെ 'നുറുൽ ഹയാ'യിൽ താമസിക്കുന്ന ഐസാം (2) ആണ് മരിച്ചത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം

അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ  മാതാവിനും കുഞ്ഞിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻതന്നെ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് ഇരുവരെയും പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടിയുടെ നില വഷളായതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

Aster mims 04/11/2022

മാതാവ് ചികിത്സയിൽ

മണ്ടൂർ കെ വി ഹൗസിലെ ഹാഷിമിൻ്റെ മകനാണ് മരിച്ച ഐസാം. അപകടത്തിൽ പരുക്കേറ്റ ഉമ്മ ലുബ്ന (38) ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. നിഹാലയാണ് മരിച്ച ഐസാമിൻ്റെ സഹോദരി.

പ്രാദേശിക വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Two-year-old boy dies in tragic lorry accident at Pilathara.

#PilatharaAccident #KannurNews #KeralaNews #RoadAccident #MalayalamNews #AnjanaNews





 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia