SWISS-TOWER 24/07/2023

Found Dead | കണ്ണൂരിൽ അമ്മയെയും മകളെയും ദൂരുഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 


ADVERTISEMENT

കണ്ണൂർ: (KVARTHA) നഗരത്തിനടുത്തെ കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78), മകൾ ദീപ (44) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. പൊലീസ് സംഭവ സ്ഥലത്ത് പരിശോധന ആരംഭിച്ചു.
  
Found Dead | കണ്ണൂരിൽ അമ്മയെയും മകളെയും ദൂരുഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. മകൾ ദീപ അവിവാഹിതയാണ്. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹോളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. കൊറ്റാളിക്കാവിന് സമീപം ഇവർ താമസം തുടങ്ങിയിട്ട് പത്തു വർഷത്തോളമായെങ്കിലും നാട്ടുകാരുമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല.
Aster mims 04/11/2022

Found Dead | കണ്ണൂരിൽ അമ്മയെയും മകളെയും ദൂരുഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഏപ്രിൽ 26ന് ഇരുവരും വോട് ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ദുർഗന്ധം കാരണം നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെ ഫാനും ലൈറ്റുകളും ഓൺ ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Keywords: Found Dead, Obituary, Kerala News, Kannur, Mother and Daughter, Police, Investigation, Vote, Election, 2 women found dead under suspicious circumstances at home.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia