പത്തോളം യാത്രക്കാരുമായി സഞ്ചരിച്ച ജീപ്പ് നദിയിലേക്ക് മറിഞ്ഞ് എട്ടുമരണം; 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
Feb 12, 2018, 13:09 IST
ADVERTISEMENT
റാഞ്ചി: (www.kvartha.com 12.02.2018) ജാര്‍ഖണ്ഡില്‍ പത്തോളം യാത്രക്കാരുമായി സഞ്ചരിച്ച ജീപ്പ് നദിയിലേക്ക് മറിഞ്ഞ് എട്ട് പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 313 കിലോമീറ്റര്‍ അകലെയുള്ള ദുംക ജില്ലയിലെ നദിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
പരിക്കേറ്റവരെ ദുംകയിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് ദുംക സീനിയര്‍ പോലീസ് ഓഫീസര്‍ കിഷോര്‍ കൗശല്‍ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
ബഗല്‍പൂര്‍ ടൗണില്‍ നിന്നും ന്യൂസ് പേപ്പറുമായി പോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പെട്ടത്. ബീപാര്, ദുംക, തുടങ്ങി ജാര്‍ഖണ്ഡിലെ വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യേണ്ട ന്യൂസ് പേപ്പറുകളാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്.
ദുംക ജില്ലയിലേക്ക് സ്ഥിരമായി പത്രം എത്തിക്കുന്ന ജീപ്പില്‍ യാത്ര ചെയ്ത തദ്ദേശവാസികളായ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്തുവെച്ചുതന്നെ എട്ടുപേരും മരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. മരിച്ചവരെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അമിതമായി ഭാരം വാഹനത്തില്‍ കയറ്റിയതാവാം അപകട കാരണമെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കിശോര്‍ കൗശല്‍ അറിയിച്ചു.
Keywords: 8 killed in road accident in Jharkhand’s Dumka district, News, Obituary, Injured, Hospital, Treatment, Police, Accidental Death, Dead Body, Probe, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.