ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ചമ്പാട് അരയാക്കൂലിലെ ഫാത്തിമ റെനയാണ് മരിച്ചത്.
● പൂക്കോത്തെ ഗ്ലോബൽ ടെക് സെന്ററിൽ വെച്ചാണ് കുഴഞ്ഞുവീണത്.
● ഉടൻ തന്നെ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിൽ എത്തിച്ചു.
● പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
● റഫീഖ് - ഷെമിന ദമ്പതികളുടെ മകളാണ് ഫാത്തിമ.
പാനൂർ: (KVARTHA) പാനൂരിൽ കുഴഞ്ഞുവീണ 19 വയസ്സുകാരി മരിച്ചു. ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ് - ഷെമിന ദമ്പതികളുടെ മകൾ ഫാത്തിമ റെനയാണ് (19) മരിച്ചത്.
ചൊവ്വാഴ്ച പൂക്കോത്തെ ഗ്ലോബൽ ടെക് സെന്ററിലെത്തിയതായിരുന്നു ഫാത്തിമ. അവിടെവെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സന ഫാത്തിമയാണ് ഏക സഹോദരി. അപ്രതീക്ഷിതമായുണ്ടായ മരണത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
ഈ ദുഃഖവാർത്ത ഷെയർ ചെയ്യുക.
Article Summary: A 19-year-old girl, Fathima Rena, collapsed and died at a tech center in Panoor, Kannur.
#PanoorNews #Kannur #CollapseDeath #YoungGirlDeath #Panoor #KeralaNews
