മംഗലാപുരം: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ചേരിപ്പോരിനെ തുടര്‍ന്ന് 18കാരനായ യുവാവ് കുത്തേറ്റു മരിച്ചു. പെയ്ന്റിംഗ് തൊഴിലാളി ആകാശ്ഭവന് സമീപത്തെ കൊഞ്ചാടിയിലെ കുമാറാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30 മണിയോടെ കൂട്ടുകാര്‍ക്കൊപ്പം ഒരു കടയ്ക്ക് മുമ്പില്‍ നില്‍ക്കുമ്പോഴാണ് കുമാറിന് കുത്തേറ്റത്. ഉടന്‍ എ.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ 5.30തൊടെ മരിക്കുകയായിരുന്നു.
പ്രദീപ് എന്ന ഗുണ്ടാതലവന്റെ അടുത്ത അനുയായിയാണ് മരിച്ച കുമാര്‍ എന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. കുത്തേല്‍ക്കുന്നതിന് മുമ്പ് പ്രദീപിനെ അന്വേഷിച്ച് വന്ന എതിര്‍ചേരിയില്‍പ്പെട്ട ഗുണ്ടകളുമായി ഉണ്ടായ വാക്ക് തര്‍ക്കം കത്തികുത്തില്‍ കലാശിക്കുകയായിരുന്നു. ഘാതകസംഘം സഞ്ചരിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ട്. കദ്രി പോലീസാണ് കേസന്വേഷിക്കുന്നത്.

Keywords: Mangalore, Youth, Stabbed to death, National, Obituary

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.