നിയന്ത്രണംവിട്ട ലോറി സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു

 


ADVERTISEMENT

സേലം: (www.kvartha.com 04.06.2016) നിയന്ത്രണംവിട്ട ലോറി സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ നാലു പേരെ ധര്‍മപുരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൃഷ്ണഗിരി ജില്ലയിലെ മേലുമലയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് അപകടം. മരിച്ചവരില്‍ 13 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഹാസൂര്‍ സ്വദേശി ഗണേശന്‍ (17), സേലം താരമംഗലം സ്വദേശി അഞ്ജല (30), കൃഷ്ണഗിരി സ്വദേശികളായ കറുവമ്മ (55), മാതമ്മ (45), നിര്‍മല (35) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

കൃഷ്ണഗിരിയില്‍ നിന്നു ഹൊസൂരിലേക്ക്പുറപ്പെട്ട ബസിനെ ഹൊസൂരില്‍ നിന്നു കൃഷ്ണഗിരിയിലേക്കു പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ടയര്‍ പൊട്ടി നിയന്ത്രണംവിട്ട ലോറി ഡിവൈഡറിലും പിന്നീട് എതിരെ വന്ന ബസിലും ഇടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതകളില്‍ രണ്ടര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
നിയന്ത്രണംവിട്ട ലോറി സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു

Keywords: Tamilnadu, National, India, Accident, Accidental Death, bus, Dead, Obituary, Injured, Hospital, Bus Accident.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia