സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ മൂന്നാം തവണയും പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
May 6, 2019, 14:38 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 06.05.2019) സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ മൂന്നാം തവണയും പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പരീക്ഷാഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം വിദ്യാര്‍ത്ഥിയും അമ്മയും പ്രീത് വിഹാറിലെ സിബിഎസ്ഇ ഓഫീസില്‍ പരീക്ഷാഫലം അറിയാന്‍ പോയിരുന്നു. ഇവിടെ വെച്ചാണ് പരാജയവിവരം കുട്ടി അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. വടക്കുകിഴക്കന്‍ ഡെല്‍ഹിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
'ശരിക്കും എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പ്രീത് വിഹാറിലെ സിബിഎസ്ഇ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ അവള്‍ പറഞ്ഞത് പേപ്പര്‍ റദ്ദാക്കിയെന്നാണ്. എന്നാല്‍ അവള്‍ വീണ്ടും പരീക്ഷയില്‍ തോറ്റു എന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്. അക്കാര്യം ഞങ്ങളോട് തുറന്നു പറയാന്‍ ധൈര്യമില്ലാത്തതു കൊണ്ടാകാം അവള്‍ അങ്ങനെ പറഞ്ഞത്' എന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അച്ഛനും അമ്മയ്ക്കുമൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. അതിന് ശേഷം തന്റെ മുറിയിലേയ്ക്ക് പോവുകയും ചെയ്തു. എന്നാല്‍ പിന്നീട് മകള്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അമ്മ മുറിയില്‍ ചെന്നുനോക്കിയപ്പോള്‍ പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ജനാലയിലൂടെ നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കാണുകയായിരുന്നു.
ഉടന്‍ തന്നെ വാതില്‍ പൊളിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2017ലും 2018ലും പെണ്‍കുട്ടി പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നതായി സഹോദരി പറഞ്ഞു. ഇംഗ്ലീഷ് മകള്‍ക്ക് ബുദ്ധിമുട്ട് ആയിരുന്നുവെന്നും ട്യൂഷന് അയച്ചിരുന്നുവെങ്കിലും ആ വിഷയത്തിന് എന്നും മാര്‍ക്ക് കുറവായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Keywords: 17-year-old hangs self after ‘failing Class XII for third time’, New Delhi, News, Dead, Obituary, CBSE, Result, Hang Self, Police, Dead Body, Examination, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.