Accident | പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് 15 മരണം; നിരവധി പേര്‍ക്ക് പരുക്ക്

 


ഭോപ്പാല്‍: (www.kvartha.com) മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മവീഞ്ഞ് 15 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. 50 പേരുമായി ഇന്‍ഡോറിലേക്ക് പോവുകയായിരുന്ന ബസ് ഖാര്‍ഗോണിലെ ദസംഗ ഗ്രാമത്തിലെ പാലത്തില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നു. പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
    
Accident | പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് 15 മരണം; നിരവധി പേര്‍ക്ക് പരുക്ക്

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കും.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസും ട്വിറ്ററിലൂടെ അറിയിച്ചു. 'മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നടന്ന ബസ് അപകടത്തില്‍ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി (PMNDRF) യില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും,' പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

അതേസമയം, അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Keywords: Accident News, Madhya Pradesh, Bus Accident, National News, 15 Dead As Bus Falls From Bridge In Madhya Pradesh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia