കഴുത്തില്‍ ചരടുചുറ്റി കസേരയിലിരുന്ന് കറങ്ങിയ കുട്ടി ചരടു കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 27.08.2021) കഴുത്തില്‍ ചരടുചുറ്റി കസേരയിലിരുന്നു കറങ്ങിയ കുട്ടി ചരടു കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പാട്ടക്കരിമ്പ് മച്ചിങ്ങല്‍ ഫൈസല്‍ നാസറിന്റെയും ഒ പി മുനീറയുടെയും മകന്‍ മുഹമ്മദ് റാഫിഹ് (10) ആണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ മരിച്ചത്. പറമ്പ ഗവ. യു പി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് റാഫിഹ്.

കളിക്കുന്നതിനിടയിലുണ്ടായ തര്‍കത്തെ തുടര്‍ന്ന് പിണങ്ങി മുറിയില്‍ കയറി വാതിലടച്ച റാഫിഹ് ചരട് കഴുത്തിലിട്ട് കറങ്ങുന്ന കസേരയില്‍ ഇരിക്കുകയായിരുന്നു. കസേര കറങ്ങിയതോടെ ചരട് കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കഴുത്തില്‍ ചരടുചുറ്റി കസേരയിലിരുന്ന് കറങ്ങിയ കുട്ടി ചരടു കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചു

പിന്നീട് അകത്തുകയറി നോക്കിയപ്പോഴാണ് ചരട് കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കുട്ടിയെ കാണുന്നത്. ഉടന്‍തന്നെ ബന്ധുക്കള്‍ കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: റിയാ ഫാത്വിമ, റെനാ ഫാത്വിമ, മുഹമ്മദ് റസല്‍.

Keywords:  10 year old boy died in Malappuram, Malappuram, News, Dead, Hospital, Child, Accidental Death, Parents, Kerala, Obituary.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia