ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

 


ഒറ്റപ്പാലം: കണ്ണമംഗലത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ജോലിക്കിടെ കുത്തേറ്റ് മരിച്ചു. അറവക്കാട് പുഞ്ചപ്പാടത്ത് കുണ്ടില്‍ പി.കെ. രാമചന്ദ്രന്‍-ശാന്തകുമാരി ദമ്പതികളുടെ മകന്‍ ദീപുവാണ്(23) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടയാണ് സംഭവം.

കെ.എസ്.ഇ.ബി. കരാര്‍ത്തൊഴിലാളിയായ ദീപു ഇലക്ട്രിക് പോസ്റ്റിന് കുഴിയെടുത്തുകൊണ്ടിരിക്കെ ബൈക്കിലെത്തിയ ആള്‍ കുത്തുകയായിരുന്നു. ഉടന്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെനടന്ന അക്രമസംഭവത്തിന്റെ തുടര്‍ച്ചയാണ് ദീപുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

ഡിവൈ.എസ്.പി. എ.ഷറഫുദ്ദീന്‍, സി.ഐ. വി.എസ്. ദിനരാജ്, എസ്.ഐ. പി.എം. ഗോപകുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിനുപിന്നില്‍ സംഘപരിവാര്‍-ശിവസേനാ സംഘമാണെന്ന് സി.പി.എം. കേന്ദ്രങ്ങള്‍ ആരോപിച്ചു.
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
എന്നാല്‍ സംഘപരിവാറിന് കൊലപാതകയുമായി ബന്ധമില്ലെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍ അറിയിച്ചു.

സുരേഷ്ബാബുവാണ് ദീപുവിന്റെ സഹോദരന്‍.

സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഒറ്റപാലം താലൂക്കില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തീട്ടുണ്ട്.

Keywords: Kerala, Ottappalam DYFI, Dies, KSEB worker, Deepu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia