Dust Storm | ഡെല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റില്‍ 2 പേര്‍ മരിച്ചു; 23 പേര്‍ക്ക് പരുക്ക്; 9 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു
May 11, 2024, 14:36 IST
ന്യൂഡെല്‍ഹി: (KVARTHA) കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ട്ടമായത്. ശക്തമായ പൊടിക്കാറ്റിലുണ്ടായ അപകടങ്ങളില്‍ ആകെ 23 പേര്‍ക്ക് പരുക്കേറ്റു. പൊടിക്കാറ്റിനെ തുടര്‍ന്ന് ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു.
കാറ്റിനൊപ്പം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ മഴയും ലഭിച്ചു. വെള്ളിയാഴ്ച (10.05.2024) രാത്രി ഒന്‍പത് മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൊണാക്ട് പ്ലേസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു. മരങ്ങള്‍ കടപുഴകി വീണ 60 ഓളം സംഭവങ്ങളും വീട് തകര്‍ന്നതും മതില്‍ ഇടിഞ്ഞതുമായി ബന്ധപ്പെട്ട 22 സംഭവങ്ങളും റിപോര്‍ട് ചെയ്തതായും പൊടിക്കാറ്റുമായി ബന്ധപ്പെട്ട 50 ഓളം ഫോണ്‍ വിളികള്‍ എത്തിയതായും ഡെല്‍ഹി പൊലീസ് അറിയിച്ചു.
Keywords: News, National, National-News, Weather, Nine Flights, Diverted, Massive Dust Storm, Delhi, Two Dead, Police, Weather, Rain, Injured, Tree, Vehicles, House, Nine flights diverted as massive dust storm hits Delhi, two dead.
Keywords: News, National, National-News, Weather, Nine Flights, Diverted, Massive Dust Storm, Delhi, Two Dead, Police, Weather, Rain, Injured, Tree, Vehicles, House, Nine flights diverted as massive dust storm hits Delhi, two dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.