SWISS-TOWER 24/07/2023

SC Verdict | ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടനെ വിട്ടയക്കാൻ ഉത്തരവ്

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) യുഎപിഎ കേസിൽ അറസ്റ്റിലായ ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്തയെ ഉടൻ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പൂർകയസ്തയുടെ അറസ്റ്റും തുടർന്നുള്ള റിമാൻഡും നിയമവിരുദ്ധമാണെന്നാണ് സുപ്രീം കോടതി വിധിച്ചത്. പൂർകയസ്തയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അതിൻ്റെ അടിസ്ഥാനം എന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും ജസ്റ്റിസ് ബിആർ ഗവി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കീഴ്‌ക്കോടതി വിധിച്ച ബോണ്ട് തുക കെട്ടിവെച്ച ശേഷം പ്രബീർ പുർക്കയസ്തയെ ജയിൽ മോചിതനാക്കാമെന്ന് കോടതി പറഞ്ഞു.

SC Verdict | ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടനെ വിട്ടയക്കാൻ ഉത്തരവ്

ചൈനയിൽ നിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പുർക്കയസ്തയെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ അറസ്റ്റിൻ്റെ കാരണത്തെക്കുറിച്ച് പ്രബീർ പുർകയസ്തയെ അറിയിച്ചിരുന്നില്ലെന്നും എന്നാൽ വിവരങ്ങൾ രേഖാമൂലം നൽകേണ്ടതാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചിരുന്നു.

എന്നാൽ, എന്ത് കാരണത്താലാണ് അറസ്റ്റ് ചെയ്തതെന്ന് പുർക്കയസ്തയെ അറിയിച്ചിരുന്നതായി ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു. യുഎപിഎ പ്രകാരം ഈ വിവരം രേഖാമൂലം നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ന്യൂസ്‌ക്ലിക്ക് എന്ന വാർത്താ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട നിരവധി മാധ്യമപ്രവർത്തകരുടെ വീടുകളിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

2023 ഓഗസ്റ്റിൽ ന്യൂയോർക്ക് ടൈംസിൽ വന്ന റിപ്പോർട്ടിനെ തുടർന്നാണ് ഈ റെയ്ഡ് നടത്തിയത്. റിപ്പോർട്ടിൽ ന്യൂസ്‌ക്ലിക്ക് വെബ്‌സൈറ്റ് ചൈനീസ് പ്രചരണത്തിനായി ഒരു അമേരിക്കൻ കോടീശ്വരനിൽ നിന്ന് ധനസഹായം വാങ്ങിയതായി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെബ്‌സൈറ്റിനെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ന്യൂസ്‌ക്ലിക്ക് നിഷേധിച്ചു.

വെബ്‌സൈറ്റ് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകയസ്ത, മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി, ഭാഷാ സിംഗ്, എഴുത്തുകാരൻ സഞ്ജയ് രജൗറ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുമായി ബന്ധമുള്ളയിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ മൊബൈലുകളും ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

തുടർന്ന് പൊലീസ് യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകയസ്ത, എച്ച്ആർ മേധാവി അമിത് ചക്രവർത്തി എന്നിവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനാലാണ് വിചാരണ കോടതി നിശ്ചയിക്കുന്ന ഉപാധികളോടെ പ്രബീർ പുർക്കയസ്തയെ ജാമ്യത്തിൽ വിട്ടയക്കാൻ സുപ്രീം കോടതി ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്.

Keywords: News, National, New Delhi, SC Verdict, Supreme Court, Prabir Purakayastha, Police, UAPA, Case,   'NewsClick founder Prabir Purakayastha's arrest under UAPA invalid': Supreme Court orders immediate release.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia