പ്രായപൂര്‍ത്തിയാവാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്
Feb 9, 2015, 12:30 IST
ADVERTISEMENT
ബെര്‍ഹാംപൂര്‍: (www.kvartha.com 09/02/2015) ഒഡിഷയില്‍ രണ്ടാഴ്ചയ്ക്കിടെ സര്‍ക്കാര്‍ സ്കൂള്‍ ഹോസ്റ്റലുകളില്‍ പ്രസവിച്ചത് രണ്ട് വിദ്യാര്‍ത്ഥിനികള്‍. സംഭവത്തില്‍ സ്കൂള്‍, ഹോസ്റ്റല്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്കൂള്‍ അധികൃതരുടെ അനാസ്ഥയാണ് യഥാര്‍ത്ഥ കാരണമെന്നാണ് പോലീസ് പറയുന്നത്.
ജനുവരി 22നായിരുന്നു ഒഡിഷയിലെ കാന്താമ്മാള് ജില്ലയിലെ സര്‍ക്കാര്‍ സ്കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഫെബ്രുവരി നാലിന് കൊറാപുട്ട് ജില്ലയിലെ സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ദളിത് സ്കൂളായ ഉമുറി അസ്രാം സ്കൂളിന്റെ ഹോസ്റ്റലില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിന് ആണ്‍കുട്ടിക്ക് ജന്മം നല്കി.
കന്താമാലില് നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന് സുകന്ത പ്രധാന് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രണ്ട് സംഭവങ്ങളിലും സ്കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം മറച്ചുവച്ചു, പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കിയില്ല എന്ന കുറ്റങ്ങളാരോപിച്ചാണ് കേസ്.
ഉമുറി അസ്രാം സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ സ്കൂളിലെ ഹെഡ്മാസ്റ്ററെയും ഹോസ്റ്റല്‍ വാര്‍ഡനെയും ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി
Also Read:

മോഷണ മുതലുകളുമായി രണ്ട് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍
Keywords: school, Students, Birth, Minor girls, Boy, Pregnant Woman, Police, Arrest, Court, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.