പ്രതിഷേധം വ്യാപകം; കോളജ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ മൈസൂര്‍ യൂനിവേഴ്‌സിറ്റി പുറപ്പെടുവിച്ച വിവാദ സര്‍കുലര്‍ പിന്‍വലിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗളൂരു: (www.kvartha.com 28.08.2021) മൈസൂരുവില്‍ കോളജ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ മൈസൂര്‍ യൂനിവേഴ്‌സിറ്റി പുറപ്പെടുവിച്ച വിവാദ സര്‍കുലര്‍ പിന്‍വലിച്ചു. മാനസ ഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ വൈകിട്ട് 6.30ന് ശേഷം ഒറ്റയ്ക്കു പുറത്തിറങ്ങുന്നതു നിരോധിച്ച് പുറത്തിറക്കിയ സര്‍കുലറാണ് പിന്‍വലിച്ചിരിക്കുന്നത്. സര്‍കുലറിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് പിന്‍വലിക്കാന്‍ അധികൃതര്‍ തയാറായത്.
Aster mims 04/11/2022

പ്രതിഷേധം വ്യാപകം; കോളജ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ മൈസൂര്‍ യൂനിവേഴ്‌സിറ്റി പുറപ്പെടുവിച്ച വിവാദ സര്‍കുലര്‍ പിന്‍വലിച്ചു

പെണ്‍കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു സര്‍കുലര്‍ പുറപ്പെടുവിച്ചത് എന്നായിരുന്നു അധികൃതരുടെ വാദം. വെള്ളിയാഴ്ചയായിരുന്നു യൂണിവേഴ്‌സിറ്റി ഇത്തരത്തില്‍ ഒരു വിവാദ സര്‍കുലര്‍ പുറത്തിറക്കിയത്. പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു നിര്‍ദേശം ഉണ്ടായിരുന്നത്. ആണ്‍കുട്ടികള്‍ക്ക് യാതൊരു വിലക്കുകളും സര്‍കുലറില്‍ പറഞ്ഞിരുന്നില്ല.

ചൊവ്വാഴ്ച വൈകിട്ടാണ് മഹാരാഷ്ട്ര സ്വദേശിനിയായ 22 കാരിയായ എം ബി എ വിദ്യാര്‍ഥിനിയെ സഹപാഠിക്കൊപ്പം ബൈകില്‍ യാത്ര ചെയ്യുന്നതിനിടെ അജ്ഞാതരായ അഞ്ചംഗസംഘം തടഞ്ഞുനിര്‍ത്തി കൂട്ടമാനഭംഗത്തിനിരയാക്കിയത്. സഹപാഠിയെ മര്‍ദിച്ച് അവശനാക്കിയശേഷം പെണ്‍കുട്ടിയെ വിജന സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ സഹപാഠിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ച് പ്രതികളും അറസ്റ്റിലായിരുന്നു.

കൂട്ട ബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികളുടെ സുരക്ഷയെക്കുറിച്ച് പൊലീസ് ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സര്‍കുലര്‍ പുറത്തിറക്കിയത്. ഇത് വിവാദമായതോടെ മൈസൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ജി ഹേമന്ത കുമാര്‍ സര്‍കുലര്‍ പിന്‍വലിക്കുകയായിരുന്നു.

Keywords:  Mysore University withdraws notification restricting women's movement following molest incident, Bangalore, News, Student, Molestation, Police, Arrested, Protesters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia