ഡോക്ടര്‍മാരുടെ അശ്രദ്ധമൂലം ഏഴുവയസുകാരന്റെ ലൈംഗികാവയവം നഷ്ടമായി
Nov 27, 2012, 22:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ അശ്രദ്ധമൂലം ഏഴുവയസുകാരന്റെ ലൈംഗികാവയവം നഷ്ടമായി. സുന്നത്തിനായി ആള്‍വാറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്‍ എന്ന ഏഴുവയസുകാരനായ ബാലനാണ് ഗുരുതരാവസ്ഥയില്‍ ജയ്പ്പൂരിലെ ആശുപത്രിയിലുള്ളത്. ഈ മാസം പത്തിനാണ് ഇമ്രാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയ നടക്കുന്നതിനിടെ രക്തവാര്‍ച്ച തടയാനുള്ള ഉപകരണത്തില്‍ നിന്നും വൈദ്യുതി കുട്ടിയുടെ സ്വകാര്യഭാഗത്തേയ്ക്ക് പ്രവഹിക്കുകയും ഇത് കാര്യമാക്കാതെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തതുമാണ് കുട്ടിയുടെ നില വഷളായത്. പതിമൂന്നിന് കൂട്ടിയുടെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞ് കുട്ടിയെ ജയ്പ്പുരിലെ ഒരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
കുട്ടിയുടെ സ്വകാര്യഭാഗത്തെ പരിക്ക് ഗുരുതരമാണെന്നും ആ ഭാഗം നീക്കം ചെയ്യണമെന്നും പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Keywords: Doctor, Alvar, Hospital, Boy, Month, Jaipur, Electricity, Health, Delhi, Malayalam vartha.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.