SWISS-TOWER 24/07/2023

ഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കും

 


ADVERTISEMENT

ഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കും
ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് പഠനം നടത്തിയ ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുനഃപരിശോധിക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പഠിക്കുന്നതിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ചുമതലപ്പെടുത്തിയ കസ്തൂരിരംഗന്‍ കമ്മിറ്റി കേരളവുമായി വീണ്ടും ചര്‍ച്ച നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബറില്‍ നടന്ന യോഗത്തിലാണ് കേരളവുമായി വീണ്ടും ചര്‍ച്ച നടത്തുവാനുള്ള തീരുമാനം എടുത്തത്.

കേരളത്തിന്റെ ആശങ്കകള്‍ പരിഹരിച്ച് മാത്രമേ അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടതുള്ളുവെന്നാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ തീരുമാനം. പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണം സംബന്ധിച്ച പഠനങ്ങള്‍ നടത്തുവാനാണ് കേന്ദ്രം മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ചത്. ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കരുതെന്നാണ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശത്തിനെതിരെ പല സംസ്ഥാനങ്ങളും എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ചുമതലപ്പെടുത്തിയത്.

Keywords: Gadgil report, biodiverstiy, Western Ghats, heritage site, Kerala governement
India move to top, beat New Zealand 4-2
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia