Zomato | ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകന്‍ ഗുഞ്ജന്‍ പട്ടീദാര്‍ രാജിവച്ചു
Jan 2, 2023, 20:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ഗുഞ്ജന്‍ പട്ടീദാര്‍ രാജിവച്ചു. സൊമാറ്റോയുടെ ആദ്യത്തെ ജീവനക്കാരില്‍ ഒരാളാണ് ഇദ്ദേഹം.
'കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ള മികച്ച സാങ്കേതിക നേതൃത്വ ടീമിനെ അദ്ദേഹം വളര്‍ത്തിയെടുത്തു. സൊമാറ്റോയുടെ പ്രയാണത്തില്‍ അദ്ദേഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്', കമ്പനി പറഞ്ഞു. എന്നാല്‍, രാജിയുടെ കാരണം വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കമ്പനിയുടെ മറ്റൊരു സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവച്ചിരുന്നു. നാലര വര്‍ഷം മുമ്പ് സൊമാറ്റോയില്‍ ചേര്‍ന്ന ഗുപ്ത, ഫുഡ് ഡെലിവറി ബിസിനസിന്റെ സിഇഒ സ്ഥാനത്ത് നിന്ന് 2020-ല്‍ സഹസ്ഥാപകനായി ഉയര്‍ത്തപ്പെടുകയായിരുന്നു. പുതിയ സംരംഭത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗഞ്ചു, മുന്‍ വൈസ് പ്രസിഡന്റും ഇന്റര്‍സിറ്റി മേധാവിയുമായ സിദ്ധാര്‍ത്ഥ് ജാവര്‍, സഹസ്ഥാപകന്‍ ഗൗരവ് ഗുപ്ത എന്നിവരുള്‍പെടെയുള്ള ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ കഴിഞ്ഞ വര്‍ഷം സൊമാറ്റോയില്‍ നിന്ന് പടിയിറങ്ങിയിരുന്നു.

Keywords: Latest-News, National, Top-Headlines, Business, Business Man, Food, Resignation, Zomato's Co-Founder Gunjan Patidar Resigns.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.