LS Polls | നാഗാലാൻഡിലെ 6 ജില്ലകളിൽ രേഖപ്പെടുത്തിയത് '0 ശതമാനം' വോട്ട്, കാരണമിതാണ്!
Apr 19, 2024, 18:32 IST
കൊഹിമ: (KVARTHA) ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിൽ നാഗാലാൻഡിലെ ആറ് ജില്ലകളിൽ ഒരാളും വോട്ട് ചെയ്തില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ്റെ (ENPO) ആഹ്വാനപ്രകാരം ഇവിടുത്തെ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയാണ്. കൂടുതൽ സാമ്പത്തിക സ്വയംഭരണാധികാരമുള്ള ഒരു പ്രത്യേക ഭരണ മേഖലയാണ് ഇഎൻപിഒ ആവശ്യപ്പെടുന്നത്. 'ജനകീയ അടിയന്തരാവസ്ഥ'ക്ക് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
ഏതാണ്ട് പൂജ്യം ശതമാനം വോട്ട് രേഖപ്പെടുത്തിയ ജില്ലകളിൽ കിഫിർ, ലോങ്‌ലെങ്, മോൺ, തുൻസാങ്, ഷാംതോർ, നോക്ലാക്ക് എന്നിവ ഉൾപ്പെടുന്നു. നാഗാലാൻഡിലെ ജനസംഖ്യയുടെ 48 ശതമാനം ഈ ജില്ലകളിലാണ് താമസിക്കുന്നത്. നിയമസഭയിൽ പ്രാതിനിധ്യം കുറവാണെന്ന് ഇവിടുത്തെ ജനങ്ങൾ ആരോപിക്കുന്നു. 16 ജില്ലകളാണ് സംസ്ഥാനത്തുള്ളത്.
ബഹിഷ്‌കരിക്കാനുള്ള തീരുമാനം നേരത്തെ എടുത്തു
പ്രദേശത്തെ ഏഴ് നാഗ ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ ഇഎൻപിഒ മാർച്ച് 30 ന് സംസ്ഥാനത്തെ 20 എംഎൽഎമാരുടെയും മറ്റ് സംഘടനകളുടെയും യോഗം വിളിച്ചുചേർത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. അടുത്ത ദിവസം തന്നെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന് ഇഎൻപിഒ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു.
തീരുമാനം കിഴക്കൻ നാഗാലാൻഡിലെ ജനങ്ങളുടെ വികാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും ജനാധിപത്യത്തെ ധിക്കരിക്കുന്നതല്ലെന്നും സംഘടനാ പറയുന്നു. കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇഎൻപിഒ വിട്ടുനിൽക്കാൻ ആഹ്വാനം ചെയ്തിരുന്നു, എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പിനെത്തുടർന്ന് ഇത് പിൻവലിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു
തിരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്തിയതിന് നാഗാലാൻഡിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇഎൻപിഒ യ്ക്ക് നോട്ടീസ് അയച്ചു. കിഴക്കൻ നാഗാലാൻഡിലെ നിവാസികളുടെ സ്വതന്ത്രമായ വോട്ടിംഗ് പ്രക്രിയയിൽ അനാവശ്യ സ്വാധീനം ഉപയോഗിച്ച് ഇഎൻപിഒ ഇടപെട്ടിട്ടുണ്ടെന്നും അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 171 സി പ്രകാരം കേസെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നാഗാലാൻഡിൽ ഒരു ലോക്‌സഭാ സീറ്റ് മാത്രമാണുള്ളത്
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽ ഒരു ലോക്‌സഭാ സീറ്റ് മാത്രമേയുള്ളൂ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ (NDPP) ടോഖെഹോ യെപ്‌തോമിയാണ് വിജയിച്ചത്. എൻഡിപിപി ബിജെപിയുടെ സഖ്യകക്ഷിയാണ്.

Keywords: News, News-Malayalam-News, National, National-News, Election-News, Lok-Sabha-Election-2024, Zero voter turnout in 6 Nagaland districts over separate state demand.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.