Arrested | 'രാസലഹരിയായ എംഡിഎംഎ ഗുളികള്‍ പാവയില്‍ ഒളിപ്പിച്ച് കേരളത്തിലേക്ക് കടത്താന്‍ ശ്രമം'; യുവമോര്‍ച നേതാവ് ബെംഗ്ലൂറില്‍ അറസ്റ്റില്‍

 


ബെംഗ്ലൂറു: (www.kvartha.com) രാസലഹരിയായ എംഡിഎംഎ ഗുളികള്‍ പാവയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചെന്ന കേസില്‍ യുവമോര്‍ച നേതാവ് ബെംഗ്ലൂറില്‍ അറസ്റ്റില്‍. യുവമോര്‍ച ഇരിങ്ങാലക്കുട മുന്‍മണ്ഡലം പ്രസിഡന്റ് പവീഷിനെയും കൂട്ടാളികളെയുമാണു വൈറ്റ് ഫീല്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ ഗുളികള്‍ നിറച്ച പാവ കൊറിയര്‍ വഴി അയച്ചെങ്കിലും കേരളത്തിലേക്കുള്ള സാധനങ്ങള്‍ കയറ്റിപോകുന്നതിനു തൊട്ടുമുന്‍പ് സ്‌കാനര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു.

Arrested | 'രാസലഹരിയായ എംഡിഎംഎ ഗുളികള്‍ പാവയില്‍ ഒളിപ്പിച്ച് കേരളത്തിലേക്ക് കടത്താന്‍ ശ്രമം'; യുവമോര്‍ച നേതാവ് ബെംഗ്ലൂറില്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഇരിങ്ങാലക്കുടയിലെ യുവമോര്‍ചയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ് പവീഷ്. പാവയ്ക്കുള്ളില്‍ എംഡിഎംഎ ഗുളികള്‍ നിറച്ചു കൊറിയര്‍ വഴി തൃശൂരിലേക്ക് അയക്കാനുള്ള ശ്രമത്തിനിടെയാണു സംഘം പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. സ്‌കാനര്‍ പരിശോധനയില്‍ പാവയ്ക്കുള്ളില്‍ ഗുളികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വൈറ്റ് ഫീല്‍ഡിലെ ഫ് ളാറ്റില്‍ നിന്നാണു പവീഷ്, മലപ്പുറം സ്വദേശി എം അഭിജിത്, മറ്റൊരു കൂട്ടാളി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 88 ഗ്രാം എംഡിഎംഎ ഗുളികളാണു ഇവരില്‍ നിന്നും കണ്ടെത്തിയത്. മലയാളി വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു ബെംഗ്ലൂറിലും ഇയാള്‍ക്കു ലഹരിമരുന്നു വില്‍പനയുണ്ടെന്നു സിറ്റി പൊലീസ് ഡെപ്യൂടി കമിഷണര്‍ പറഞ്ഞു.

ഇയാളുടെ ബെംഗ്ലൂറിലെ ബന്ധങ്ങളെ കുറിച്ചും അന്വേഷണം തുടങ്ങി. സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചു പോസ്റ്റുകളിട്ടതിന്റെ പേരില്‍ പാര്‍ടിയില്‍ നിന്നു പുറത്താക്കപ്പെട്ടയാളാണു പവീഷെന്നായിരുന്നു ബിജെപി നേൃത്വത്തിന്റെ വിശദീകരണം.

Keywords: Yuva Morcha leader arrested in Bengaluru with MDMA, Bangalore, News, Drugs, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia