SWISS-TOWER 24/07/2023

Yusuf Pathan | അപ്രതീക്ഷിതം! യൂസഫ് പഠാൻ ഇനി രാഷ്ട്രീയത്തിൽ; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു; മത്സരിക്കുക പശ്ചിമ ബംഗാളിൽ

 


ADVERTISEMENT

കൊൽക്കത്ത: (KVARTHA) മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ് പഠാൻ ഇനി രാഷ്ട്രീയ പിച്ചിൽ തൻ്റെ ഇന്നിംഗ്‌സ് ആരംഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യൂസഫ് പത്താനെ സ്ഥാനാർഥിയായി തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു. നിലവിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ കൈവശമുള്ള ബഹരംപൂർ മണ്ഡലത്തിൽ നിന്നാണ് യൂസഫ് പഠാൻ മത്സരിക്കുക.
  
Yusuf Pathan | അപ്രതീക്ഷിതം! യൂസഫ് പഠാൻ ഇനി രാഷ്ട്രീയത്തിൽ; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു; മത്സരിക്കുക പശ്ചിമ ബംഗാളിൽ

ക്രിക്കറ്റ് മൈതാനത്ത് സിക്‌സും ഫോറും അടിച്ചുകൂട്ടിയ യൂസഫ് പഠാന്റെ രാഷ്ട്രീയ പ്രവേശനം അപ്രതീക്ഷിതമായിരുന്നു. ഇന്ത്യക്കായി 57 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും മൂന്ന് അർധസെഞ്ചുറിയും സഹിതം 810 റൺസാണ് യൂസഫ് ഏകദിനത്തിൽ ഇന്ത്യക്കായി നേടിയത്. ഈ ഫോർമാറ്റിൽ 33 വിക്കറ്റുകളും നേടിയിട്ടുണ്ട്.

22 ടി20 മത്സരങ്ങളിൽ 236 റൺസും 13 വിക്കറ്റും കരസ്ഥമാക്കി. ക്രിക്കറ്റ് മൈതാനത്ത് ആക്രമണോത്സുകമായ ബാറ്റിംഗിലൂടെയാണ് യൂസഫ് അറിയപ്പെടുന്നത്. 2021 ഫെബ്രുവരിയിൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞിരുന്നു. ഇത് കൂടാതെ 12 വർഷത്തോളം ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (IPL) ഭാഗമായിരുന്നു.
Aster mims 04/11/2022

 

കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ ടിഎംസി നേതാവ് അഭിഷേക് ബാനർജിയാണ് ബംഗാളിലെ 42 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കൈക്കൂലി കുംഭകോണത്തിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്ര കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കും.

Keywords: Lok Sabha Election, Yusuf Pathan, National, Politics, India, Trinamool Congress, Cricket, T20, ODI's, Batting, International, IPL, Kolkata, TMC, Abhishek Banarji, Krishna Nagar, Bengal, Yusuf Pathan is TMC candidate from Berhampore Lok Sabha seat.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia