Arrested | അപകീർത്തികരമായ പരാമർശം: യൂട്യൂബർ റിമാൻഡിലായതിന് പിന്നാലെ സഹായികൾ കഞ്ചാവ് കേസിൽ അറസ്റ്റിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തേനി: (KVARTHA) വനിത പൊലീസുകാരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റിലായ തമിഴ് യൂട്യൂബർ സവുക് ശങ്കർ റിമാൻ്റിലായതിന് പിന്നാലെ ഇദ്ദേഹത്തിൻ്റെ സഹായികളെയും കഞ്ചാവ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കറിൻ്റെ ഡ്രൈവർ രാം പ്രഭു (24), സഹായി രാജരത്നം (42) എന്നിവരാണ് അറസ്റ്റിലായത്. ശങ്കറിനെതിരെയും കേസെടുത്തിട്ടുണ്ട്.

Arrested | അപകീർത്തികരമായ പരാമർശം: യൂട്യൂബർ റിമാൻഡിലായതിന് പിന്നാലെ സഹായികൾ കഞ്ചാവ് കേസിൽ അറസ്റ്റിൽ

ശങ്കർ അറസ്റ്റിലായതിന് പിന്നാലെ നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിൽ പഴനിസെട്ടിപ്പട്ടിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് അര കിലോ കഞ്ചാവ് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കേസിന് ബലം കൂട്ടാൻ വച്ച് പിടിപ്പിച്ചതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

അപകീർത്തി കേസിൽ കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ സൈബർ ക്രൈം പൊലീസ് സവുക് ചന്ദ്രനെ അറസ്റ്റ് ചെയ്തത്. തേനിക്കടുത്ത് പൂത്തിപ്പുറം റോഡിലെ ഹോട്ടലിൽ നിന്നാണ് സവുക് ശങ്കറിനെ സൈബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്.

Keywords: News, National, Theni, Police, Crime, YouTuber, Savukku Shankar, Social Media, Case, Arrest, Custody,   YouTuber's assistants arrested in cannabis case.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script