YouTuber | നടുറോഡില്‍ കസേരയിട്ടിരുന്ന് പരസ്യമായി മദ്യപിക്കുകയും വാഹന ഗതാഗതം തടസപ്പെടുത്തുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന സംഭവത്തില്‍ യുട്യൂബര്‍ക്കെതിരെ അറസ്റ്റ് വാറന്റ്

 


ADVERTISEMENT

ഡെറാഡൂണ്‍: (www.kvartha.com) നടുറോഡില്‍ കസേരയിട്ടിരുന്ന് പരസ്യമായി മദ്യപിക്കുകയും വാഹന ഗതാഗതം തടസപ്പെടുത്തുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന സംഭവത്തില്‍ യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ് ളുവന്‍സര്‍ എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്ന ആളുമായ ബോബി കറ്റാരിക്കെതിരെ കോടതിയുടെ ജാമ്യമില്ലാ വാറന്റ്.

YouTuber | നടുറോഡില്‍ കസേരയിട്ടിരുന്ന് പരസ്യമായി മദ്യപിക്കുകയും വാഹന ഗതാഗതം തടസപ്പെടുത്തുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന സംഭവത്തില്‍ യുട്യൂബര്‍ക്കെതിരെ അറസ്റ്റ് വാറന്റ്

ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (IPC) 342, 336, 290, 510, ഐടി ആക്ട് 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്കെതിരെ പൊലീസ് ജാമ്യമില്ലാ വാറന്റ് നേടിയതായി എസ് എച് ഒ രാജേന്ദ്ര സിംഗ് റാവത് വ്യാഴാഴ്ച പറഞ്ഞിരുന്നു.

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ ബോബി കറ്റാരിയെ അറസ്റ്റ് ചെയ്യാനായി ഡെറാഡൂണ്‍ കന്റോണ്‍മെന്റ് പൊലീസ് ഹരിയാന അടക്കമുള്ള സ്ഥലങ്ങളിലേക്ക് പ്രത്യേക സംഘത്തെ വിന്യസിച്ചു.

നേരത്തെ, വിമാനത്തില്‍വച്ച് പുകവലിച്ച സംഭവത്തില്‍ ബോബി കറ്റാരിയക്കെതിരെ അന്വേഷണത്തിന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉത്തരവിട്ടിരുന്നു. ജനുവരി 23ന് ദുബൈയില്‍ നിന്ന് ഡെല്‍ഹിയിലെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം.

അപകടകരമാം വിധത്തില്‍ വിമാനത്തിലെ സീറ്റില്‍ കിടന്ന് സിഗരറ്റ്, ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയും തുടര്‍ന്ന് പുകവലിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. പുകവലി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

എന്നാല്‍, ഷൂടിങ്ങിനായി തയാറാക്കിയ ഡമ്മി വിമാനത്തില്‍ വെച്ചാണ് സിഗരറ്റ് വലിച്ചതെന്നാണ് കറ്റാരിയയുടെ വിശദീകരണം. അതേസമയം, 2022 ജനുവരി 20ന് ദുബൈയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് പറന്ന എസ്ജി 706 വിമാനത്തില്‍ യാത്രക്കാര്‍ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ഇതിന് പിന്നാലെ ഫെബ്രുവരിയില്‍ കറ്റാരിയക്ക് 15 ദിവസത്തെ സ്‌പൈസ് ജെറ്റ് വിലക്ക് ഏര്‍പെടുത്തിയിരുന്നു. ആറ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ബോബി കറ്റാരിയയുടെ ഇന്‍സ്റ്റഗ്രാം അകൗണ്ട് വെരിഫൈഡ് ആണ്.

Keywords: YouTuber Bobby Kataria 'drank alcohol, threatened police while sitting on a chair in the middle of a road in Dehradun', to be arrested, News, Liquor, Police, Court, Arrest, Trending, Smoking, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia