യൂത്ത് സര്‍വേയില്‍ മോഡി ഒന്നാമന്‍; രാഹുലിന്റെ സ്ഥാനം എത്രയാണെന്ന് അറിയണ്ടേ?
Sep 14, 2015, 16:54 IST
ഡെല്‍ഹി: (www.kvartha.com 14.09.2015) യൂത്ത് സര്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഒന്നാംസ്ഥാനം. ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ യൂത്ത് സര്‍വ്വേയിലാണ് രാഷ്ട്രീയ നിലപാടുകളെപ്പറ്റിയും നേതാക്കളെപ്പറ്റിയും യുവാക്കള്‍ പ്രതികരിച്ചത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് യൂത്ത് സര്‍വ്വേ നടത്തുന്നത്. തലസ്ഥാന നഗരങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയിലെ 15 പ്രധാനപ്പെട്ട നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ള അയ്യായിരത്തോളം യുവാക്കളാണ് പങ്കെടുത്തത്.
ഇവരോട് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ആരെ പിന്തുണയ്ക്കും എന്ന ചോദ്യത്തിന് ബിജെപി സഖ്യത്തെ പിന്തുണയ്ക്കുമെന്നാണ് ഭൂരിഭാഗക്കാരുടേയും അഭിപ്രായം. പൂനെയില്‍ 85 ശതമാനം യുവാക്കള്‍ ബിജെപിയെ പിന്തുണയ്ക്കുമ്പോള്‍ ജയ്പ്പൂരില്‍ 78.3 ശതമാനവും, അഹമ്മദാബാദില്‍ 71 ശതമാനം പേരും പിന്തുണയ്ക്കുന്നു. 2014 ല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സര്‍വ്വേയില്‍ 84.8 ശതമാനത്തോളം പേരും ബിജെപിയെയാണ് പിന്തുണച്ചത്്.
മാത്രമല്ല ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും കരുത്തനും പോപ്പുലറുമായ നേതാവായി യുവാക്കള്‍
തിരഞ്ഞെടുത്തതും നരേന്ദ്ര മോഡിയെയാണ് (51.7%), രണ്ടാം സ്ഥാനത്ത് അരവിന്ദ് കെജ് രിവാള്‍ (10.1% ), സോണിയ ഗാന്ധി( 7.1%), മമത ബാനര്‍ജി (5.7%) എന്നിങ്ങനെയാണ് നേതാക്കളുടെ സ്ഥാനങ്ങള്‍.
അതേസമയം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വെറും 3.5 ശതമാനം പേര്‍ മാത്രമാണ് തിരഞ്ഞെടുത്തത്. ഭരണത്തിലേറി ഒരുവര്‍ഷം കഴിഞ്ഞിട്ടും യുവാക്കള്‍ക്കിടയില്‍ മോഡിക്ക് ലഭിയ്ക്കുന്ന പിന്തുണയ്ക്ക് കാര്യമായ കുറവ് വന്നിട്ടില്ലെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
Also Read:
കാസര്‍കോട് സ്വദേശിയായ യുവാവിന് ഐഎസില്‍ റിക്രൂട്ട് ചെയ്തതായി വാട്ട്സ് ആപ്പ് സന്ദേശം; പോലീസ് അന്വേഷണം ആരംഭിച്ചു
Keywords: Youth Survey 2015: Figuring out a young, restless nation, Congress, Prime Minister, Narendra Modi, Rahul Gandhi, Sonia Gandhi, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.