Mobile Blast | ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരുക്ക്


● ടോൾ ബൂത്തിന് സമീപം വെച്ചാണ് ഫോൺ പൊട്ടിത്തെറിച്ചത്.
● യുവാവിൻ്റെ ജനനേന്ദ്രിയത്തിനും അരക്കെട്ടിനും പരിക്കേറ്റു.
● ഫോൺ പുതുതായി വാങ്ങിയതായിരുന്നു.
● മൊബൈൽ ഉപയോഗത്തിൽ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ.
ഭോപ്പാൽ: (KVARTHA) മധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയിലെ സാരംഗ്‌പൂരിൽ ബൈക്ക് ഓടിക്കുകയായിരുന്ന യുവാവിന് പോക്കറ്റിൽ വെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു. നൈൻവാഡ സ്വദേശിയായ അരവിന്ദ് (19) മാർക്കറ്റിൽ നിന്ന് പച്ചക്കറികൾ വാങ്ങി മടങ്ങുകന്നതിനിടെ ടോൾ ബൂത്തിന് സമീപം എത്തിയപ്പോൾ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.
ഈ സ്ഫോടനത്തിൽ യുവാവിൻ്റെ ജനനേന്ദ്രിയത്തിന് ഗുരുതരമായ പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹൈവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വീണതിനെ തുടർന്ന് അരവിന്ദിന് അരക്കെട്ടിനും പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ അരവിന്ദിനെ ഉടൻതന്നെ സാരംഗ്‌പൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഷാജാപൂരിലെ വലിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അരവിന്ദിൻ്റെ സഹോദരൻ നൽകിയ വിവരമനുസരിച്ച്, ഈ ഫോൺ പുതുതായി വാങ്ങിയതായിരുന്നു. തലേദിവസം രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്തിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ അരവിന്ദിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
മൊബൈൽ ഫോണുകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പാലിക്കണം എന്ന് ചികിത്സിച്ച ഡോ. നാഗർ ഓർമ്മിപ്പിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
A 19-year-old youth, Arvind, sustained severe injuries in Sarangpur, Madhya Pradesh, when his mobile phone exploded in his pocket while he was riding a bike. The incident occurred near a toll booth. He suffered injuries to his genitals and waist. The phone was reportedly new and fully charged overnight. Doctors have stated his condition is improving, and caution has been advised regarding mobile phone handling.
#MobileExplosion #BikeAccident #MadhyaPradesh #Sarangpur #Safety #PhoneBlast