Imprisonment | എന്‍ഡോസള്‍ഫാന്‍ ഇരയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ യുവാവിന് 10 വര്‍ഷം തടവ്

 


മംഗ്ലൂരു: (www.kvartha.com) എന്‍ഡോസള്‍ഫാന്‍ ഇരയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ യുവാവിന് 10 വര്‍ഷം തടവ്. ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം രാജേഷ് റൈ(33)ക്കാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് (രണ്ട്)പ്രത്യേക കോടതി ജഡ്ജ് കെപി പ്രീതി ശിക്ഷ വിധിച്ചത്.

ജനിതക വൈകല്യമുള്ള 19കാരിയായ ഇര വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വീട്ടിലെത്തിയ പ്രതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്. 2015 ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിട്‌ല പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് കെഎ രാഹുല്‍ കുമാര്‍ അന്വേഷിച്ച് പട്ടിക ജാതി/വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കുറ്റപത്രം തയാറാക്കുകയായിരുന്നു.

Imprisonment | എന്‍ഡോസള്‍ഫാന്‍ ഇരയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ യുവാവിന് 10 വര്‍ഷം തടവ്

10,000 രൂപ പിഴ കൂടി വിധിച്ച കോടതി ഇരക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ നിയമ സഹായ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കേസില്‍ ആകെയുണ്ടായിരുന്ന 27 സാക്ഷികളില്‍ 14 പേര്‍ വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കി. പ്രൊസിക്യൂഷന് വേണ്ടി അഡ്വ. ജ്യോതി പ്രമോദ് നായക് ഹാജരായി.

Keywords:  Youth sentenced to 10 years in prison for assaulting Endosulfan Victim, Mangalore, News, Imprisonment, Court, Molestation, Endosulfan Victim, Police, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia