വീട്ടിലിരിക്കാന്‍ സ്ഥലമില്ലേലും വേപ്പ് മരത്തില്‍ ഇടമുണ്ട്; ശാരീരിക അകലം പാലിക്കാന്‍ മരത്തിന് മുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് മാതൃകയായി 18കാരന്‍

 


ADVERTISEMENT

രാജസ്ഥാന്‍: (www.kvartha.com 07.05.2020) കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി ശാരീരികവും സാമൂഹികവുമായ അകലം പാലിക്കാന്‍ മരത്തിന് മുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് മാതൃകയാകുകയാണ് പതിനെട്ടുകാരനായ ഈശ്വര്‍ ലാല്‍ റാവത്ത് എന്ന യുവാവ്.

വീട്ടിലിരിക്കാന്‍ സ്ഥലമില്ലേലും വേപ്പ് മരത്തില്‍ ഇടമുണ്ട്; ശാരീരിക അകലം പാലിക്കാന്‍ മരത്തിന് മുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് മാതൃകയായി 18കാരന്‍

രാജസ്ഥാനിലെ ഉദയ്പൂരിലെ ഭിന്ദര്‍ എന്ന ഗ്രാമത്തിലെ ചെറുപ്പക്കാരനാണ് വ്യത്യസ്തമായി ക്വാറന്റൈനില്‍ കഴിയുന്നത്. വീടിന് സമീപത്തുള്ള വേപ്പ് മരമാണ് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ഇയാള്‍ തെരഞ്ഞെടുത്തത്. വീടിനുള്ളില്‍ സാമൂഹിക അകലം പാലിച്ച് ഐസോലേഷനില്‍ കഴിയാന്‍ ഇടമില്ല എന്നതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം.

മറ്റൊരു സംസ്ഥാനത്ത് നിന്ന് വന്നത് കാരണം കുടുംബാംഗങ്ങളില്‍ നിന്ന് അകലം പാലിച്ച് നിശ്ചിത ദിവസം കഴിച്ചു കൂട്ടാനാണ് ഇയാളുടെ തീരുമാനം. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ഇയാളുടെ രണ്ട് സഹോദരങ്ങള്‍ കൂടി തിരികെ എത്തിയിട്ടുണ്ട്. സൂറത്തില്‍ നിന്നാണ് ഈശ്വര്‍ എത്തിയത്. ഇവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വീട് ചെറുതായതിനാല്‍ ഇവര്‍ക്ക് വീടിനുള്ളില്‍ സാമൂഹിക അകലം പാലിച്ച് ക്വാറന്റൈനില്‍ കഴിയുക സാധ്യമല്ല. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുമെന്നും കൊറോണ വൈറസ് ബാധയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാകുമെന്നും ഈശ്വര്‍ പറഞ്ഞു.

Keywords:  News, National, Rajasthan, Youth, State, Maharashtra, Gujarath, Brothers, Youth selected neem tree for quarantine
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia