Mother killed | 'ഫോണ്‍ വാങ്ങി നല്‍കിയില്ല; യുവാവ് അമ്മയെ കൊലപ്പെടുത്തി'; അറസ്റ്റില്‍
Jun 4, 2022, 11:51 IST
ബെംഗ്ളുറു: (www.kvartha.com) മൊബൈല്‍ ഫോണ്‍ വാങ്ങാത്തതില്‍ മനംനൊന്ത് യുവാവ് അമ്മയെ കൊലപ്പെടുത്തിയതായി റിപോര്‍ട്. ബേഗൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മകന് ദീപകിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈലസാന്ദ്രയിലെ ലുകാസ് ലേഔടില്‍ താമസിക്കുന്ന ഫാത്വിമ മേരിയാണ് മരിച്ചത്.
പൊലീസ് പറയുന്നത്
സമീപത്തെ പറമ്പുകളില്‍ നിന്ന് ഇലക്കറികള്‍ പറിച്ച് വില്പന നടത്തി ഉപജീവനം നടത്തി വരികയായിരുന്നു മേരി. മകന് അമ്മയെ സഹായിച്ചിരുന്നു. ബുധനാഴ്ച നൈസ് റോഡിന് സമീപം പോകുകയാണെന്ന് മകളോട് പറഞ്ഞ ശേഷമാണ് മേരി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ദീപകും പിതാവും ഈ സമയം ഉറക്കമായിരുന്നു. ഉണര്‍ന്നതിന് ശേഷം ഇരുവരോടും നൈസ് റോഡിന് സമീപം വരണമെന്ന് പറയാനും മേരി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മകള്‍ ദീപകിനോട് അമ്മയുടെ അടുത്ത് പോകാന്‍ പറഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്ഥലത്തെത്തിയ മകള്‍ ദീപാല് അമ്മയെ നൈസ് റോഡിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. വഴിയാത്രക്കാരന്റെ ഫോണില്‍ വിവരം പിതാവിനെ അറിയിക്കുകയും ചെയ്തു. അക്രമികള്‍ മേരിയുടെ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ആദ്യമേ മനസിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദീപക് ആണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍, ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി തരണമെന്ന് അമ്മയോട് ആവശ്യപ്പെട്ടിരുന്നെന്നും നല്‍കിയില്ലെന്നും ദീപക് പറഞ്ഞു'.
< !- START disable copy paste -->

Keywords: Youth murders woman for not buying him phone, National, News, Top-Headlines, Bangalore, Police, Mother, Killed, Mobile Phone, Road, Murder.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.