ടിക്കറ്റില്ലായാത്ര; യുവാവിനെ ട്രൈനില്‍നിന്ന് തള്ളിയിട്ടുകൊന്നു
Jun 24, 2012, 16:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പറ്റ്ന: ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ടിടിഇയും ആര്‍ടിഎഫ് അംഗവും ചേര്‍ന്ന് ട്രൈനില്‍ നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.
നളന്ദ ജില്ലയിലെ രാകേഷ്കുമാറാണ് മരിച്ചത്. റാഞ്ചിയില്‍ നിന്ന് ദില്ലിയിലേക്ക് പോകുകയായിരുന്ന പാടലീപുത്ര എക്സ്പ്രസില്‍ നിന്നാണ് യുവാവിനെ തള്ളിയിട്ടത്. ശനിയാഴ്ച വൈകിട്ട് രാകേഷ് യാത്ര ചെയ്യുമ്പോള്‍ പരിശോധകര്‍ക്ക് ടിക്കറ്റ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നുണ്ടായ വാക് തര്‍ക്കമാണ് ഉദ്യോഗസ്ഥര്‍ രാകേഷിനെ ട്രൈനില്‍ നിന്ന് തള്ളിയിടുന്നതില്‍ കലാശിച്ചത്.
സംഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാകേഷിന്റെ കുടുംബാംഗങ്ങള്‍ റയില്‍വെ പോലിസിന് പരാതി നല്‍കി.
Keywords: Youth, kill, Train, RTF, Patna, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
