യൂട്യൂബ് നോക്കി സ്വന്തമായി തോക്കും വെടിയുണ്ടയും ഉണ്ടാക്കി തന്നെ 'തേച്ച' കാമുകിയെ വെടിവെച്ചുകൊന്നു: യുവാവ് അറസ്റ്റില്‍
Jun 21, 2020, 20:18 IST
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 21.06.2020) യൂട്യൂബ് നോക്കി സ്വന്തമായി തോക്കും വെടിയുണ്ടയും ഉണ്ടാക്കി കാമുകിയെ വെടിവെച്ചുകൊന്ന യുവാവ് അറസ്റ്റില്‍. കൊല്‍ക്കത്തയിലാണ് സംഭവം. രാകേഷ് ഹല്‍ദാര്‍ (26) ആണ് അറസ്റ്റിലായത്. കൃത്യം നിര്‍വഹിക്കാനായി ഒറ്റതവണ മാത്രം വെടിവെക്കാവുന്ന തോക്ക് ഇയാള്‍ ഉണ്ടാക്കുകയായിരുന്നു. യൂട്യൂബ് നോക്കിയാണ് തോക്കുണ്ടാക്കിയതെന്ന് ജോയിന്റ് കമ്മീഷണര്‍ മുരളീധര്‍ ശര്‍മ പറയുന്നു.
ഹല്‍ദാര്‍ തന്റെ 20 കാരിയായ കാമുകിയെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ കഴുത്തിന് നേരെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇയാളുമായുള്ള സൗഹൃദം അവസാനിപ്പിക്കുമെന്ന് യുവതി പറഞ്ഞതാണ് കൊലയ്ക്ക് കാരണം. ഹല്‍ദാര്‍ വിവാഹിതനുമാണ്. കൊലയ്ക്ക് ശേഷം സമീപത്തെ വെള്ളത്തില്‍ തോക്ക് വലിച്ചെറിഞ്ഞശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Keywords: National, News, Gun attack, Youth, Arrested, Police, Case, Accused, Murder, Love, YouTube, Social Network, Bullet, Youth kills his lover with handmade gun.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.