Incident | അകത്തു കയറ്റിയില്ല; ബസിന്റെ വാതിലിൽ ഒരു കിലോമീറ്ററോളം തൂങ്ങിക്കിടന്ന് യാത്രചെയ്ത് യുവാവ്; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്‌പെൻഷൻ; വീഡിയോ
● ഡ്രൈവറും കണ്ടക്ടറും ഇയാളെ ബസിൽ കയറ്റാൻ വിസമ്മതിച്ചു
● വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
ചണ്ഡീഗഡ്: (KVARTHA) ഡ്രൈവറും കണ്ടക്ടറും അകത്തു കയറ്റാൻ തയ്യാറാകാത്തതിനെ തുടർന്ന് ബസിന്റെ വാതിലിൽ ഒരു കിലോമീറ്ററോളം തൂങ്ങിക്കിടന്ന് യാത്രചെയ്ത് യുവാവ്. സംഭവത്തിന് പിന്നാലെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് ബസ് ഡ്രൈവറെയും കണ്ടക്ടറെയും കേന്ദ്ര ഭരണ പ്രദേശത്തെ ഗതാഗത വകുപ്പ് സസ്‌പെൻഡ് ചെയ്തു.
ഇതിനോടകം തന്നെ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി കഴിഞ്ഞു. വീഡിയോയിൽ ഒരു യാത്രക്കാരൻ ബസിൻ്റെ ഡോറിൽ തൂങ്ങിക്കിടക്കുന്നതായിട്ടാണ് കാണുന്നത്. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ടിട്ടും ഡ്രൈവർ ബസ് നിർത്തുകയോ കണ്ടക്ടർ വാതിൽ തുറക്കുകയോ ചെയ്തില്ല. ഇതിനു പിന്നാലെ സംഭവത്തിന്റെ വീഡിയോയും യാത്രക്കാരൻ്റെ പരാതിയും ട്രാൻസ്‌പോർട്ട് വകുപ്പിന് ലഭിച്ചു.
താൻ റൂട്ട് നമ്പർ 85-ൽ ഓഫീസിലേക്ക് പോകുന്നതിനായി ബസിൽ കയറാൻ ഹലോമജ്ര ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. ബസ് (നമ്പർ CH-01-GA-5367) വന്നെങ്കിലും ഡ്രൈവറും കണ്ടക്ടറും ബസിൽ കയറ്റാൻ അനുവദിച്ചില്ല. തുടർന്ന് ബസിന്റെ വാതിലിൽ തൂങ്ങികിടക്കുകയും കിലോമീറ്ററുകളോളം യാത്ര ചെയ്യുകയും ആയിരുന്നെന്ന് പരാതിക്കാരൻ പറഞ്ഞു.
ബസ് നിറഞ്ഞതിനാൽ നിർത്താൻ കഴിയില്ല എന്നായിരുന്നു കണ്ടക്ടർ മറുപടി നൽകിയത്. ഇരുവരും തമ്മിലുള്ള വാക്കേറ്റം ഏറെ നേരം നീണ്ടു നിന്നു. യാത്രക്കാരൻ നിരന്തരം ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡ്രൈവർ ബസ് ഓടിച്ചുകൊണ്ടിരുന്നു.
യാത്രക്കാരന്റെ ജീവൻ അപകടത്തിലായെന്നും ഗുരുതരമായ പരിക്കുകൾ സംഭവിക്കാമായിരുന്നു എന്നും ചൂണ്ടിക്കാട്ടിയാണ്, ഡ്രൈവർ കരംവീർ കണ്ടക്ടർ ബിനു റാണി എന്നിവരെ ഉടൻ തന്നെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
चंडीगढ़ में सीटीयू बस ड्राइवर ने दरवाजा नहीं खोला तो सवारी गेट पर चढ़ गया।खतरे का भय नहीं.. pic.twitter.com/pShUszLNBU
— Suresh Upadhyay (@AnnuUpadhyay20) October 19, 2024
#Chandigarh #busincident #viralvideo #publictransport #safety #suspension