കഴിഞ്ഞവര്‍ഷം 'ദേശീയ തൊഴിലില്ലായ്മ ദിനം', ഇപ്രാവശ്യം 'ജുംല ദിവസ്'; പ്രധാനമന്ത്രിയുടെ ജന്മദിനം 'പൊള്ളയായ വാഗ്ദാന ദിന'മായി ആചരിക്കാനൊരുങ്ങി ദേശീയ യുവജന സംഘടനകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 04.09.2021) പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ ജന്മദിനം 'ജുംല ദിവസാ'യി ആചരിക്കാനൊരുങ്ങി ദേശീയ യുവജന സംഘടനകള്‍. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് പൊള്ളയായ വാഗ്ദാനങ്ങളുടെ ദിനമായി ആചരിക്കുമെന്ന് യുവ ഹല്ല ബോല്‍ സംഘടന അറിയിച്ചു. രാജ്യത്തെ യുവജനങ്ങളെ തര്‍ക്കാന്‍ കേന്ദ്രസര്‍കാര്‍ സ്വീകരിച്ച വഴികള്‍ തുറന്നുകാണിക്കുകയാണ് ലക്ഷ്യമെന്ന് സംഘടന അറിയിച്ചു.
Aster mims 04/11/2022

വിവിധ ഘട്ടങ്ങളില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പാത്രം കൊട്ടല്‍ ഉള്‍പെടെയുള്ള പ്രവൃത്തികള്‍ ആവര്‍ത്തിച്ചായിരിക്കും ജുംല ദിവസ് ആചരിക്കുകയെന്നും സംഘടന വ്യക്തമാക്കി. 

കോവിഡിന് മുമ്പുതന്നെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു. കോവിഡ് മഹാമാരിയും ലോക്ഡൗണും വന്നതോടെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുത്തനെ ഉയര്‍ന്നു. ആരോഗ്യ മേഖലയെയും സമ്പദ് വ്യവസ്ഥയെയും മോദി സര്‍കാര്‍ തകര്‍ത്തുവെന്നും യുവജന സംഘടനകള്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞവര്‍ഷം 'ദേശീയ തൊഴിലില്ലായ്മ ദിനം', ഇപ്രാവശ്യം 'ജുംല ദിവസ്'; പ്രധാനമന്ത്രിയുടെ ജന്മദിനം 'പൊള്ളയായ വാഗ്ദാന ദിന'മായി ആചരിക്കാനൊരുങ്ങി ദേശീയ യുവജന സംഘടനകള്‍


'2018 മുതല്‍ തൊഴിലില്ലാത്തവര്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും തൊഴിലില്ലായ്മയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കാമ്പയിന്‍ നടത്തുകയും ചെയ്യുന്നു. കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ സമയത്ത്, പി എം മോദിയുടെ ജന്മദിനത്തില്‍ 'താലി ബചാവോ' കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. കേന്ദ്ര/സംസ്ഥാന കമീഷനുകള്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കാമ്പയിന്‍. വിവിധ ഭാഗങ്ങളില്‍നിന്ന് കാമ്പയിന്‍ വിജയകരമായി നടത്തുന്നതിന്റെ നിരവധി ചിത്രങ്ങളും വിഡിയോകളും അയച്ചുനല്‍കിയിരുന്നു' -യുവ ഹല്ല ബോലിന്റെ ദേശീയ ജനറല്‍ സെക്രടറി റിഷാവ് രഞ്ജന്‍ പറഞ്ഞു.   

കഴിഞ്ഞവര്‍ഷം മോദിയുടെ ജന്മദിനം 'ദേശീയ തൊഴിലില്ലായ്മ ദിന'മായാണ് യുവജന സംഘടനകള്‍ ആചരിച്ചത്. സമൂഹമാധ്യമങ്ങളിലും മറ്റും ഇതുസംബന്ധിച്ച നിരവധി കാമ്പയ്‌നുകളും നടന്നിരുന്നു. യുവജനങ്ങള്‍ക്ക് തൊഴിലുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനും തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നതിലുമുള്ള പ്രതിഷേധമായിരുന്നു അവയെല്ലാം എന്ന് സംഘടന പറഞ്ഞു.   

അതേസമയംം മോദിയുടെ ജന്മദിനം 'കിസാന്‍ ജവാന്‍ സമ്മാന്‍ ദിവസ്' ആയി ആചരിക്കാനാണ് ബി ജെ പിയുടെ തീരുമാനം.

Keywords:  News, National, India, New Delhi, Prime Minister, Birthday, Youth Group Announces Nationwide 'Jumla Diwas' Events on Narendra Modi's Birthday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia