Found Dead | 'ഭര്‍ത്താവിന്റെ മരണശേഷം പീഡനവും ലൈംഗികാതിക്രമവും തുടര്‍ന്നു; ഒടുവില്‍ 20കാരനെ കുത്തിക്കൊലപ്പെടുത്തി യുവതി'; 2പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഭര്‍ത്താവിന്റെ മരണശേഷം പീഡനവും ലൈംഗികാതിക്രമവും തുടര്‍ന്നതോടെ 20കാരനെ യുവതി കുത്തിക്കൊലപ്പെടുത്തിയെന്ന് പൊലീസ്. ഡെല്‍ഹിയിലെ ശാസ്ത്രി പാര്‍ക് ഭാഗത്തായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശിയായ ഇരുപതുകാരി, ഇവരുടെ സുഹൃത്ത് ഇര്‍ഫാന്‍ (36) എന്നിവരെ പൊലീസ് പിടികൂടി.

സംഭവത്തെ കുറിച്ച് ഡിസിപി ടിര്‍കി പറയുന്നത്:

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബെലാ ഫാമിനു സമീപം കഴുത്തിലും ശരീരത്തിലും നിരവധി മുറിവുകളുമായി ഞായറാഴ്ച രാവിലെ 8.34 ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ജനുവരിയില്‍ മരിച്ചിരുന്നു. ഇതിനുശേഷം നിരവധി തവണ കൊല്ലപ്പെട്ടയാള്‍ പീഡിപ്പിച്ചു, ലൈംഗികാതിക്രമവും തുടര്‍ന്നു. ഇതു വര്‍ധിച്ചതോടെയാണ് സ്വാതന്ത്ര്യം തേടി പക വീട്ടാന്‍ കൊല നടത്തിയതെന്ന് സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ഇര്‍ഫാന്റെ ഭാര്യയുടെ അടുത്ത സുഹൃത്താണ് യുവതി, തന്നെ പീഡിപ്പിച്ചയാളെ ഇല്ലാതാക്കാന്‍ സഹായിക്കാമെന്ന് ഇയാള്‍ യുവതിയോട് സമ്മതിക്കുകയായിരുന്നു.

Aster mims 04/11/2022
Found Dead | 'ഭര്‍ത്താവിന്റെ മരണശേഷം പീഡനവും ലൈംഗികാതിക്രമവും തുടര്‍ന്നു; ഒടുവില്‍ 20കാരനെ കുത്തിക്കൊലപ്പെടുത്തി യുവതി'; 2പേര്‍ അറസ്റ്റില്‍

ഇതിനായി ബെലാ ഫാമിനു സമീപം യമുന കരകവിഞ്ഞൊഴുകുന്നത് കാണാമെന്ന് പറഞ്ഞാണ് യുവാവിനെ സംഭവ സ്ഥലത്ത് എത്തിച്ചത്. ഇവിടെവച്ച് ഇര്‍ഫാന്റെ സഹായത്തോടെ കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം ഫാമിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു.

Keywords:  Youth Found Dead in Shastri Park,  New Delhi, News, Crime, Criminal Case, Police, Arrested, Found Dead, Arrested, CCTV, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script